എറണാകുളം/ആലപ്പുഴ: സ്വർണക്കടത്ത് കേസിൽ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെ പിന്നാലെ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് കസ്‌റ്റഡിയിലെടുത്ത എം.ശിവശങ്കറിനെ കൊച്ചിയിലെ ഇ.ഡി ഓഫിസിലെത്തിച്ചു. ഓഫീസില്‍ ചോദ്യം ചെയ്യല്‍ ആരംഭിച്ചിട്ടുണ്ട്. കസ്റ്റംസ് ഉദ്യോഗസ്ഥരും ഇ.ഡി ഓഫിസിലെത്തിയിട്ടുണ്ട്. തിരുവനന്തപുരം വഞ്ചിയൂരിലെ സ്വകാര്യ ആയുർവേദ ആശുപത്രിയിൽ നിന്നാണ് ശിവശങ്കറിനെ കസ്റ്റഡിയിലെടുത്തത്. ജാമ്യം നിഷേധിച്ച് മിനിറ്റുകൾക്കുള്ളിൽ തന്നെ എൻഫോഴ്സ്മെന്‍റ് നടപടിയെടുത്തു.
എം. ശിവശങ്കറിനെ കൊച്ചിയിലെത്തിച്ചു; ഇഡി ചോദ്യം ചെയ്യല്‍ ആരംഭിച്ചു - Shivashankar arrested
കസ്റ്റംസ് ഉദ്യോഗസ്ഥരും ഇ.ഡി ഓഫിസിലെത്തിയിട്ടുണ്ട്. തിരുവനന്തപുരം വഞ്ചിയൂരിലെ സ്വകാര്യ ആയുർവേദ ആശുപത്രിയിൽ നിന്നാണ് ശിവശങ്കറിനെ കസ്റ്റഡിയിലെടുത്തത്.
കൊച്ചിയിലേയ്ക്കുള്ള യാത്രാമധ്യേ ശിവശങ്കർ ചേർത്തലയിലിറങ്ങി. ചേർത്തല ട്രാവൻകൂർ പാലസിൽ ഇറങ്ങിയ ശിവശങ്കറിനോടൊപ്പം എൻഫോഴ്‌സ്‌മെന്‍റ്, കസ്റ്റംസ് ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. അതിവേഗത്തിലെത്തിയ വാഹനത്തിൽ നിന്ന് ഇറങ്ങി അകത്തേക്ക് കയറിയ ശിവശങ്കർ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിച്ചില്ല. പത്ത് മിനിട്ടിലേറെ ഇവിടെ ചിലവഴിച്ച ശേഷം, വാഹനം മാറിക്കയറ്റിയാണ് എറണാകുളത്തേക്ക് പോയത്. അതിവേഗത്തിൽ പോയ വാഹനവ്യൂഹത്തിന് പൊലീസ് വഴിയൊരുക്കി. വൈകിട്ട് മൂന്നരയോടെയാണ് ശിവശങ്കറെ എറണാകുളത്തെത്തിച്ചത്.