കേരളം

kerala

ETV Bharat / city

പൊതുജനങ്ങള്‍ക്ക് കുടിവെള്ളം ലഭ്യമാക്കി എറണാകുളത്തെ വിദ്യാലയങ്ങള്‍

വിവിധ സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും സംഘടനകളുടെയും സഹകരണത്തോടെയാണ് കുടിവെള്ള യൂണിറ്റ് സ്ഥാപിക്കുന്നത്

പൊതുജനങ്ങള്‍ക്ക് കുടിവെള്ളം ലഭ്യമാക്കി എറണാകുളത്തെ വിദ്യാലയങ്ങള്‍

By

Published : Nov 6, 2019, 4:40 AM IST

എറണാകുളം: പൊതുജനങ്ങള്‍ക്ക് വിദ്യാലയങ്ങളിലൂടെ കുടിവെള്ളം ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കം. ജില്ലയിലെ തിരഞ്ഞെടുത്ത സ്കൂളുകൾ വഴിയാണ് വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും പുറമെ സമീപവാസികള്‍ക്കും കുടിവെള്ളം ലഭ്യമാക്കുന്ന പദ്ധതി തുടങ്ങിയത്. സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും സംഘടനകളുടെയും സഹകരണത്തോടെയാണ് ജില്ലയിലെ സ്‌കൂളുകളില്‍ ഇതിനാവശ്യമായ കുടിവെള്ള യൂണിറ്റ് സ്ഥാപിക്കുന്നത്. ആദ്യത്തെ കുടിവെള്ള യൂണിറ്റിന്‍റെ പ്രവര്‍ത്തനം എളങ്കുന്നപ്പുഴ ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജില്ലാ കലക്ടര്‍ എസ്.സുഹാസ് ഉദ്ഘാടനം ചെയ്തു.

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍റെ സഹായത്തോടെയാണ് ആദ്യയൂണിറ്റ് പ്രവര്‍ത്തനം തുടങ്ങിയത്. പ്രളയ സമയത്ത് ക്യാമ്പുകളായി പ്രവര്‍ത്തിച്ച സ്‌കൂളുകള്‍ക്കാണ് പദ്ധതിയില്‍ മുന്‍ഗണന നല്‍കിയത്. ഇതൊരു മുന്‍കരുതല്‍ നടപടി കൂടിയാണെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. കുട്ടികള്‍ക്ക് കുപ്പികളില്‍ വെള്ളം വീടുകളിലേക്ക് കൊണ്ടുപോകാനും സൗകര്യമുണ്ട്. സ്‌കൂള്‍ പ്രവര്‍ത്തി സമയം ഒഴികെയുള്ള സമയങ്ങളിലാണ് പരിസരവാസികള്‍ക്ക് കുടിവെള്ളം എടുക്കാൻ അനുമതി നൽകിയത്. വേനല്‍ കാലത്ത് സമീപ സ്ഥലങ്ങളില്‍ ഇവിടെ നിന്നും കുടിവെള്ളം എത്തിക്കാനും ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നുണ്ട്.

ABOUT THE AUTHOR

...view details