എറണാകുളം: ശബരിമല മാളികപ്പുറം മേൽശാന്തിയായി തെരഞ്ഞെടുക്കപ്പെട്ടതിൽ സന്തോഷമെന്ന് എം.എൻ രജികുമാർ. തനിക്ക് വേണ്ടി പ്രാർഥിച്ച എല്ലാവരോടും നന്ദി പറയുന്നു. അച്ഛന്‍റെ അനുഗ്രഹം കൊണ്ടാണ് ഈ പദവി നേടാനായത്. ഈ നേട്ടം കാണാൻ അച്ഛനില്ലായെന്ന സങ്കടമുണ്ടെന്ന് രജികുമാര്‍ പറഞ്ഞു.
മാളികപ്പുറം മേൽശാന്തിയായി തെരഞ്ഞെടുക്കപ്പെട്ടതിൽ സന്തോഷമെന്ന് എം.എൻ രജികുമാർ - sabarimala malikappuram news
മൈലക്കോടത്ത് മനയിലെ ജനാർദ്ദനൻ നമ്പൂതിരിയെന്ന എം.എൻ രജികുമാർ അങ്കമാലി വെങ്ങൂർ സ്വദേശിയാണ്
![മാളികപ്പുറം മേൽശാന്തിയായി തെരഞ്ഞെടുക്കപ്പെട്ടതിൽ സന്തോഷമെന്ന് എം.എൻ രജികുമാർ sabarimala malikappuram melsanthi എം.എൻ രജികുമാർ മാളികപ്പുറം മേല്‍ശാന്തി ശബരിമല വാര്‍ത്തകള്‍ sabarimala malikappuram news sabarimala news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9207034-962-9207034-1602913430986.jpg)
മാളികപുറം മേൽശാന്തിയായി തെരഞ്ഞെടുക്കപ്പെട്ടതിൽ സന്തോഷമെന്ന് എം.എൻ രജികുമാർ
മാളികപുറം മേൽശാന്തിയായി തെരഞ്ഞെടുക്കപ്പെട്ടതിൽ സന്തോഷമെന്ന് എം.എൻ രജികുമാർ
കൊറോണ കാലത്ത് ജനങ്ങൾ നേരിടുന്ന ദുരിതത്തിന് അറുതിയുണ്ടാവാൻ പ്രാർഥന നടത്തും. എല്ലാവർക്കും മഹാമാരിയിൽ നിന്നും സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാൻ സാധിക്കണമേയെന്ന പ്രാര്‍ഥനയാണ് മേൽശാന്തി പദവിയിലിരിക്കുന്ന ഒരു വർഷമുണ്ടാവുകയെന്നും രജികുമാര്‍ പറഞ്ഞു. മൈലക്കോടത്ത് മനയിലെ ജനാർദ്ദനൻ നമ്പൂതിരിയെന്ന എം.എൻ രജികുമാർ അങ്കമാലി വെങ്ങൂർ സ്വദേശിയാണ്.