എറണാകുളം : 18-മത് റവന്യു ജില്ല സ്‌കൂൾ കായികമേള 10 മുതല്‍ 12 വരെ കോതമംഗലം എം.എ കോളജ് ഗ്രൗണ്ടിൽ വെച്ച് നടക്കും. ജില്ലാ സ്പോർട്‌സ് കോഡിനേറ്റർ പി. എൻ സോമൻ വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. പതിനാല് ഉപജില്ലകളിൽ നിന്ന് നാലായിരത്തോളം കുട്ടികള്‍ കായികമേളയില്‍ പങ്കെടുക്കും. ഇടുക്കി എം.പി അഡ്വ. ഡീൻ കുര്യാക്കോസ് കായികമേള ഉദ്ഘാടനം ചെയ്യും. ആന്‍റണി ജോൺ എം.എൽ.എ അധ്യക്ഷനാകും. ചടങ്ങില്‍ നഗരസഭ ചെയർപേഴ്‌സൺ മഞ്ജു സിജു, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ഡോളി കുര്യാക്കോസ് എന്നിവര്‍ സംബന്ധിക്കും. പോൾവാൾട്ട് മത്സരങ്ങൾ സെന്‍റ് ജോർജ് ഹയർ സെക്കന്‍ററി സ്‌കൂളിൾ ഗ്രൗണ്ടിലും മറ്റ് മത്സരങ്ങൾ എം.എ കോളജിന്‍റെ രണ്ട് ഗ്രൗണ്ടിലുമാണ് നടക്കുക. സീനിയർ ബോയ്‌സ് 3000 മീറ്റർ ഓട്ടമത്സരത്തോടെ കായികമേളക്ക് തുടക്കം കുറിക്കും.
18ാമത് റവന്യൂ ജില്ല സ്‌കൂള്‍ കായികമേളക്ക് തുടക്കം - ആന്‍റണി ജോൺ എം.എൽ.എ
പോൾവാൾട്ട് മത്സരങ്ങൾ സെന്‍റ് ജോർജ് ഹയർ സെക്കന്‍ററി സ്‌കൂളിൾ ഗ്രൗണ്ടിലും മറ്റ് മത്സരങ്ങൾ എം.എ കോളജിന്‍റെ രണ്ട് ഗ്രൗണ്ടിലുമാണ് നടക്കുക.
![18ാമത് റവന്യൂ ജില്ല സ്‌കൂള്‍ കായികമേളക്ക് തുടക്കം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5006848-thumbnail-3x2-sports.jpg)
18 മത് റവന്യൂ ജില്ല സ്‌കൂള്‍ കായികമേളക്ക് തുടക്കം
18മത് റവന്യൂ ജില്ല സ്‌കൂള്‍ കായികമേളക്ക് തുടക്കം
വാര്‍ത്താസമ്മേളനത്തിൽ ജില്ലാ സ്പോർട്‌സ് കോഡിനേറ്റർ പി. എൻ സോമൻ, അഡ്‌മിനിസ്ട്രേട്രേറ്റീവ് ഡി.ഡി.ഇ ടോണി ജോൺസൻ, പബ്ലിസിറ്റി കമ്മറ്റി ചെയർപേഴ്‌സൺ പ്രസന്ന മുരളീധരൻ, കൺവീനർ സജീവ് കുമാർ, ഡോ. എൻ.ഡി ഷിബു, എൻ.ജെ വിനോദ് പങ്കെടുത്തു.
Last Updated : Nov 9, 2019, 7:14 AM IST