എറണാകുളം:വയനാട് എംപി രാഹുല്‍ ഗാന്ധി ഇന്ന് കൊച്ചിയിലെത്തും. ബിപിസിഎൽ വിൽക്കാനുള്ള കേന്ദ്ര സർക്കാരിന്‍റെ തീരുമാനത്തിൽ പ്രതിഷേധിച്ച് നടക്കുന്ന സമരത്തില്‍ പങ്കെടുക്കുന്ന രാഹുല്‍ ഗാന്ധി, ബിപിസിഎല്‍ അധികൃതരുമായി കൂടികാഴ്‌ച നടത്തും. കഴിഞ്ഞ രണ്ടു ദിവസമായി വയനാട് മണ്ഡല സന്ദർശനം നടത്തുന്ന രാഹുൽഗാന്ധി ഇന്ന് വൈകിട്ട് 6.30നാണ് അമ്പലമുകളിലെ റിഫൈനറി ഗേറ്റിനു മുന്നിൽ സംസാരിക്കുക.
രാഹുല്‍ ഗാന്ധി ഇന്ന് കൊച്ചിയില്‍; ബിപിസിഎല്‍ സമരത്തില്‍ പങ്കെടുക്കും - കൊച്ചി വാര്‍ത്തകള്‍
വൈകിട്ട് 6.30നാണ് അമ്പലമുകളിലെ റിഫൈനറി ഗേറ്റിനു മുന്നിൽ രാഹുല്‍ ഗാന്ധി സംസാരിക്കുക. നാളെ രാവിലെ ആറുമണിക്കുള്ള വിമാനത്തിൽ രാഹുല്‍ ഡൽഹിക്ക് തിരിക്കും.
![രാഹുല്‍ ഗാന്ധി ഇന്ന് കൊച്ചിയില്‍; ബിപിസിഎല്‍ സമരത്തില്‍ പങ്കെടുക്കും rahul gandhi in kochi latest news rahul gandhi in kerala latest news bpcl striken latest news kochi latest news രാഹുല്‍ ഗാന്ധി കൊച്ചിയില്‍ വാര്‍ത്ത രാഹുല്‍ ഗാന്ധി കേരളത്തില്‍ കൊച്ചി വാര്‍ത്തകള്‍ ബിപിസിഎല്‍ സമരം വാര്‍ത്തകള്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5295576-thumbnail-3x2-rahul.jpg)
വൈകിട്ട് കണ്ണൂരിൽനിന്ന് കൊച്ചി വിമാനത്താവളത്തിലെത്തുന്ന അദ്ദേഹം റോഡ് മാർഗം സമരവേദിയിൽ എത്തും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ ഉൾപ്പെടെയുള്ള നേതാക്കൾ രാഹുൽഗാന്ധിയെ അനുഗമിക്കും. നാളെ രാവിലെ ആറുമണിക്കുള്ള വിമാനത്തിൽ ഡൽഹിക്ക് തിരിക്കും.
ബിപിസിഎൽ വിൽക്കാനുള്ള കേന്ദ്ര സർക്കാര്‍ നീക്കത്തിനെതിരായ പ്രതിഷേധ സമരങ്ങളുടെ ഭാഗമായി 12ന് യുഡിഎഫിന്‍റെ കളക്‌ട്രേറ്റ് മാര്‍ച്ചും ധര്‍ണയും നടക്കും. കൂടാതെ 20 ന് കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ താലൂക്ക് ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ചും സംഘടിപ്പിക്കും. ഡിസംബര്‍ 23ന് കെ. കരുണാകരന്‍റെ ചരമ വാര്‍ഷികം ആചരിക്കുന്നതിനും ഡിസംബര്‍ 28ന് കോണ്‍ഗ്രസിന്‍റെ ജന്മദിനം വിപുലമായി ആഘോഷിക്കുവാനും തീരുമാനിച്ചതായി ടി.ജെ വിനോദ് അറിയിച്ചു.