കേരളം

kerala

ETV Bharat / city

പി.വി അന്‍വര്‍ തടയണ കേസ്; പരാതിക്കാരന് പൊലീസ് സംരക്ഷണം നല്‍കാന്‍ ഹൈക്കോടതി - PV Anwar check dam case latest updation

പി വി അൻവറില്‍ നിന്നും വധഭീഷണി ഉണ്ടെന്നും അദ്ദേഹത്തിന്‍റെ ഗുണ്ടകൾ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുന്നതായും വിനോദ് കോടതിയെ അറിയിച്ചിരുന്നു. ഇതേ തുടർന്നാണ് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.

പി.വി അന്‍വര്‍ തടയണ കേസ്; പരാതിക്കാരന് പൊലീസ് സംരക്ഷണം നല്‍കാന്‍ ഹൈക്കോടതി

By

Published : Oct 30, 2019, 6:12 PM IST

കൊച്ചി: നിലമ്പൂർ എംഎല്‍എ പി.വി അന്‍വറിന്‍റെ തടയണ കേസില്‍ പരാതിക്കാരനായ എം.പി വിനോദിന് പൊലീസ് സംരക്ഷണം നല്‍കാന്‍ ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. കക്കാടംപൊയിലിലെ ചീങ്കണ്ണി പാറയിലെ പി.വി അൻവറിന്‍റെ ഭാര്യാപിതാവിന്‍റെ ഉടമസ്ഥതയിലുള്ള തടയണ കേസില്‍ ജസ്റ്റിസ് പി ബി സുരേഷ് കുമാറാണ് ഉത്തരവ് പുറപ്പെടുവിച്ചത്. പി വി അൻവറില്‍ നിന്നും വധഭീഷണി ഉണ്ടെന്നും അദ്ദേഹത്തിന്‍റെ ഗുണ്ടകൾ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുന്നതായും വിനോദ് കോടതിയെ അറിയിച്ചതിനെത്തുടർന്നാണ് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.

ABOUT THE AUTHOR

...view details