കേരളം

kerala

ETV Bharat / city

റോഡ് നന്നാക്കുന്നില്ല; ചെളിയില്‍ കിടന്ന് പ്രതിഷേധിച്ച് പൊതുപ്രവര്‍ത്തകൻ - ബാബു പത്മനാഭൻ

കുട്ടമ്പുഴ-പിണവൂർകുടി റോഡിലാണ് പൊതുപ്രവർത്തകനായ ബാബു പത്മനാഭൻ പ്രതിഷേധിച്ചത്.

Public worker protesting  കുട്ടമ്പുഴ-പിണവൂർകുടി റോഡ്  ബാബു പത്മനാഭൻ  protesting against road issue
റോഡ് നന്നാക്കുന്നില്ല; ചെളിയില്‍ കിടന്ന് പ്രതിഷേധിച്ച് പൊതുപ്രവര്‍ത്തകൻ

By

Published : Oct 13, 2020, 2:57 AM IST

എറണാകുളം: കോതമംഗലം - ആദിവാസി മേഖലയായ പിണവൂർകുടിയിലേക്കുള്ള റോഡ് നന്നാക്കാത്തതിൽ പ്രതിഷേധിച്ച് പൊതുപ്രവർത്തകനായ ബാബു പത്മനാഭൻ റോഡിലെ ചെളിയിൽ കിടന്ന് പ്രതിഷേധിച്ചു.

റോഡ് നന്നാക്കുന്നില്ല; ചെളിയില്‍ കിടന്ന് പ്രതിഷേധിച്ച് പൊതുപ്രവര്‍ത്തകൻ

കുട്ടമ്പുഴ-പിണവൂർകുടി റോഡ് മൂന്ന് വർഷം മുമ്പാണ് നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. എന്നാൽ ഫണ്ടില്ലെന്ന കാരണം പറഞ്ഞ് റോഡിന്‍റെ നിർമാണ പ്രവർത്തനങ്ങൾ പാതി വഴിയിൽ ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് ആരോപണം. ബസുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ കടന്നു പോകുന്ന റോഡ് പൊട്ടിപ്പൊളിഞ്ഞ് ചെളിയും വെള്ളവുമായി താറുമാറായി കിടക്കുകയാണ്. കാൽനടപോലും അസാധ്യമായ റോഡ് ഉടൻ നന്നാക്കണമെന്നാണ് ഇവരുടെ ആവശ്യം.

ABOUT THE AUTHOR

...view details