കേരളം

kerala

ETV Bharat / city

ഗ്രാമീണ വായനശാലകള്‍ ഡിജിറ്റലാക്കണം: സ്‌പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ - public library

കോതമംഗലത്തെ കക്കാട്ടൂർ പബ്ലിക് ലൈബ്രറിയുടെ സുവർണ ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്‌പീക്കര്‍

സ്‌പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍

By

Published : Sep 10, 2019, 3:15 AM IST

എറണാകുളം: കേരളത്തിലെ ഗ്രാമീണ വായനശാലകള്‍ ഡിജിറ്റലാക്കി ആധുനികവത്കരണത്തിന് നേതൃത്വം നല്‍കണമെന്ന് നിയമസഭാ സ്‌പീക്കര്‍ പി ശ്രീരാമകൃഷ്ണൻ പറഞ്ഞു. ഒരു വർഷം നീണ്ടു നിൽക്കുന്ന കോതമംഗലത്തെ കക്കാട്ടൂർ പബ്ലിക് ലൈബ്രറിയുടെ സുവർണ ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരുമയുടെ സന്ദേശം വിളിച്ചോതുന്നതാണ് കക്കാട്ടൂർ ലൈബ്രറി. വായനയുടെ വസന്തം തീർക്കുവാൻ ലൈബ്രറിയ്ക്ക് കഴിഞ്ഞെന്നും സ്‌പീക്കര്‍ പറഞ്ഞു

ഗ്രാമീണ വായനശാലകള്‍ ഡിജിറ്റലാക്കണമെന്ന് സ്‌പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍

മികച്ച തഹസീൽദാർക്കുള്ള പുരസ്കാരം നേടിയ റെയ്ച്ചൽ കെ വർഗീസ്, തോട്ടിൽ ഒഴുക്കില്‍പ്പെട്ട കുട്ടിയെ രക്ഷപ്പെടുത്തിയ വാരപ്പെട്ടി വില്ലേജ് ഓഫീസർ കെ എം സുബൈർ തുടങ്ങിയവര്‍ക്ക് സ്‌പീക്കര്‍ ഉപഹാരങ്ങൾ നൽകി. സംഘാടക സമിതി ചെയർമാൻ പി കെ ചന്ദ്രശേഖരൻ നായർ അധ്യക്ഷത വഹിച്ചു.

ABOUT THE AUTHOR

...view details