എറണാകുളം:സ്പ്രിംഗ്ലര്‍ വിവാദത്തില്‍ മുഖ്യമന്ത്രിക്കെതിരെ കൂടുതൽ ആരോപണങ്ങളുമായി പി.ടി തോമസ് എം.എൽ.എ. കൊവിഡുമായി ബന്ധപ്പെട്ട വ്യക്തികളുടെ വിവരങ്ങൾ സ്പ്രിംഗ്ലർ കമ്പനിക്ക് നൽകിയ പിണറായി സർക്കാറിന്‍റെ നടപടി മെഡിക്കൽ എത്തിക്സിന് എതിരാണ്. വ്യക്തികളുടെ സ്വകാര്യതയുമായി ബന്ധപെട്ട നിയമങ്ങൾക്കും ഈ നടപടി എതിരാണ്. രാജ്യത്തിന്‍റെ പരമാധികാരവുമായി ബന്ധപെട്ട വിഷയമാണിത്. വിദേശ രാജ്യത്ത് പ്രവർത്തിക്കുന്ന കമ്പനിക്ക് വിവരങ്ങൾ വിറ്റ് എത്രയാണ് പ്രതിഫലം വാങ്ങിയതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. വിവാദങ്ങളുണ്ടായ ശേഷം സ്പ്രിംഗ്ലർ കമ്പനിയുടെ വിവരങ്ങൾ ഇപ്പോൾ വെബ് സൈറ്റിൽ ലഭ്യമല്ല. സർക്കാരുമായി കരാറുണ്ടാക്കിയ കമ്പനിയായതിനാൽ എന്തുകൊണ്ടാണ് വിവരങ്ങൾ മറച്ചുവെച്ചതെന്ന് സർക്കാർ വ്യക്തമാക്കണം.
മുഖ്യമന്ത്രി വാങ്ങിയ പണം വെളിപ്പെടുത്തണമെന്ന് പി.ടി തോമസ് എംഎല്‍എ - പി.ടി തോമസ് എംല്‍എ വാര്‍ത്തകള്‍
ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്ക് ഈ സംഭവങ്ങുമായി ബന്ധമുള്ളതായി പി.ടി തോമസ് ആരോപിച്ചു.
സ്പ്രിംഗ്ലര്‍ കരാറില്‍ മുഖ്യമന്ത്രി വാങ്ങിയ പണം എത്രയെന്ന് വെളിപ്പെടുത്തണമെന്ന് പി.ടി തോമസ് എംഎല്‍എ
ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്ക് ഈ സംഭവങ്ങുമായി ബന്ധമുള്ളതായി പി.ടി തോമസ് ആരോപിച്ചു. ഈ വിവാദമുണ്ടായ ശേഷം ബെംഗളൂരു കേന്ദ്രീകരിച്ചുള്ള ഈ കമ്പനിയുടെ അക്കൗണ്ട് സസ്പെൻഡ് ചെയ്തിരിക്കുകയാണ്. ഇക്കാര്യത്തിൽ ദുരൂഹതയുണ്ട്. സുതാര്യതയെ കുറിച്ച് പ്രസംഗിക്കുന്ന മുഖ്യമന്ത്രി ഇതേ കുറിച്ച് മറുപടി പറയണം. ഇതു സംബന്ധമായ കൂടുതൽ വിവരങ്ങൾ വരുംദിവസങ്ങളിൽ പുറത്തുവിടുമെന്നും പി.ടി.തോമസ് പറഞ്ഞു.