എറണാകുളം: റാങ്ക് ലിസ്റ്റ് കാലാവധി നീട്ടിയ ട്രിബ്യൂണൽ ഉത്തരവിനെതിരെ പിഎസ്‌സി ഹൈക്കോടതിയെ സമീപിച്ചു. ലാസ്റ്റ് ഗ്രേഡ് റാങ്ക് പട്ടികയുടെ സമയപരിധി മൂന്ന് മാസം നീട്ടിയ ഉത്തരവ് സ്റ്റേ ചെയ്യണമെന്നാണ് ആവശ്യം.
ഇനിയും റാങ്ക് പട്ടിക നീട്ടുന്നത് അപ്രായോഗികമാണ്. മുമ്പ് കാലാവധി നീട്ടി നൽകിയിരുന്നു. ഉചിതമായ കാരണമില്ലാതെ ഇനി നീട്ടാനാവില്ല. പതിനാല് ജില്ലകളിലും പരീക്ഷ നടത്തി ഉദ്യോഗാർഥികള്‍ ഫലം കാത്തിരിക്കുകയാണ്.
പട്ടിക നീട്ടിയാൽ പുതിയ ഉദ്യോഗാർഥികള്‍ക്ക് അവസരം നഷ്‌ടമാകുമെന്നും പിഎസ്‌സി ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
Read more: റാങ്ക് ലിസ്റ്റ് നീട്ടാത്തതിൽ മുടി മുറിച്ച് പ്രതിഷേധിച്ച് പിഎസ്‌സി ഉദ്യോഗാർഥികള്‍
ഹർജി ഹൈക്കോടതി ചൊവ്വാഴ്‌ച പരിഗണിക്കും. റാങ്ക് ലിസ്റ്റ് കാലാവധി നീട്ടണമെന്ന ലാസ്റ്റ് ഗ്രേഡ് സർവെന്‍റ് പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർഥികളുടെ ആവശ്യം പരിഗണിച്ചായിരുന്നു കഴിഞ്ഞ ദിവസം അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ ലിസ്റ്റ് കാലാവധി നീട്ടി നൽകിയത്.