കേരളം

kerala

ETV Bharat / city

പുതിയ സിനിമകളുടെ ചിത്രീകരണം തുടങ്ങാമെന്ന് നിര്‍മാതാക്കളുടെ സംഘടന - shooting resume covid

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും ഷൂട്ടിങ് പൂർത്തിയാക്കുക. നിലവിൽ ചിത്രീകരണം നടക്കുന്ന സിനിമകളുടെ റിലീസിന് ശേഷമായിരിക്കും ഈ ചിത്രങ്ങൾ പ്രദര്‍ശനത്തിനെത്തുക.

സ്വർണക്കടത്ത് കേസ്  നിര്‍മാതാക്കളുടെ സംഘടന  സ്വർണക്കടത്തിലെ സിനിമ ബന്ധം  ഷൂട്ടിങ് തുടങ്ങാന്‍ അനുമതി  നിര്‍മാതാക്കളുടെ സംഘടന  producers association meeting  shooting resume covid  kerala film producers association
പുതിയ സിനിമകളുടെ ചിത്രീകരണം തുടങ്ങാമെന്ന് നിര്‍മാതാക്കളുടെ സംഘടന

By

Published : Jul 22, 2020, 4:34 PM IST

എറണാകുളം:കൊവിഡിനെ തുടർന്ന് നിർത്തിവെച്ച പുതിയ സിനിമകളുടെ ചിത്രീകരണം തുടങ്ങാൻ നിര്‍മാതാക്കളുടെ സംഘടന അനുമതി നൽകി. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും ഷൂട്ടിങ് പൂർത്തിയാക്കുക. നിലവിൽ ചിത്രീകരണം നടക്കുന്ന സിനിമകളുടെ റിലീസിന് ശേഷമായിരിക്കും ഈ ചിത്രങ്ങൾ പ്രദര്‍ശനത്തിനെത്തുക. പുതിയ സിനിമകൾ തൽക്കാലം വേണ്ടെന്നായിരുന്നു കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍റെ ആദ്യ തീരുമാനം. ഇതിനെതിരെ വ്യാപക പ്രതിഷേധമുയരുകയും ചില നിർമാതാക്കൾ തന്നെ രംഗത്ത് വരികയും ചെയ്ത സാഹചര്യത്തിലാണ് നിലപാട് മാറ്റം.

സ്വർണക്കടത്ത് കേസിൽ സിനിമാ മേഖലക്ക് പങ്കുണ്ടെങ്കിൽ അന്വേഷിക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു. ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു. അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നത് ശരിയല്ലെന്നും സംഘടന പറഞ്ഞു. സ്വർണക്കടത്തിൽ സിനിമാ മേഖലയിലുള്ളവർക്ക് ബന്ധമുണ്ടെന്നും ചില സിനിമകൾക്ക് പണം മുടക്കിയത് കള്ളക്കടത്തു സംഘമാണന്നും പ്രചാരണം നടക്കുന്ന സാഹചര്യത്തിലാണ് സംഘടന നിലപാട് വ്യക്തമാക്കിയത്. പ്രതിഫല വിഷയത്തിൽ സഹകരിക്കാമെന്നറിയിച്ചുള്ള അമ്മ, ഫെഫ്ക സംഘടനകളുടെ കത്ത് ചർച്ച ചെയ്തതായും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ നേതൃത്വം അറിയിച്ചു. ഓൺലൈനായാണ് യോഗം ചേർന്നത്.

ABOUT THE AUTHOR

...view details