സംസ്ഥാന പൊലീസിന്‍റെ പോസ്റ്റൽ ബാലറ്റ് ക്രമക്കേട് സംബന്ധിച്ച് പ്രതിപക്ഷ നേതാവിന്‍റെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് ഹൈക്കോടതിയിൽ സംസ്ഥാന സര്‍ക്കാര്‍. പോസ്റ്റൽ ബാലറ്റ് ക്രമക്കേട് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ വിശദമായ അന്വേഷണം നടത്തിയിട്ടുണ്ട്. കമ്മിഷന്‍റെ നിർദ്ദേശപ്രകാരം പൊലീസ് അന്വേഷണവും നടക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും സര്‍ക്കാര്‍ കോടതിയിൽ പറഞ്ഞു.
ബാലറ്റ് ക്രമക്കേട്: പ്രതിപക്ഷ നേതാവിന്‍റെ ആരോപണം അടിസ്ഥാന രഹിതമെന്ന് സർക്കാർ - പ്രതിപക്ഷ നേതാവ്
ബാലറ്റ് ക്രമക്കേടില്‍ തെരഞ്ഞെടുപ്പ് കമ്മിഷൻ വിശദമായ അന്വേഷണം നടത്തി.
ആരോപണം അടിസ്ഥാന രഹിതമാണെന്ന് ഹൈക്കോടതി
പൊലീസ് ബാലറ്റ് സംബന്ധിച്ച രേഖകൾ ലഭിക്കാൻ വോട്ടെണ്ണൽ കഴിയണമെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. രമേശ് ചെന്നിത്തലയുടെ ഹർജി നിലനിൽക്കുന്നതല്ലെന്നും സർക്കാർ വ്യക്തമാക്കി.