എറണാകുളം: കൊച്ചിയിൽ മുൻ മിസ് കേരളയടക്കം മൂന്ന് പേർ (kerala models death case) വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളടങ്ങിയ ഹാർഡ് ഡിസ്‌ക് (police conduct search for hard disk) കണ്ടെത്തുന്നതിന് വേമ്പനാട്ടുകായലിൽ തിരച്ചില്‍ തുടങ്ങി.
ഹോട്ടലുടമ റോയി വയലാട്ടിന്‍റെ (hotel owner roy vayalat) നിര്‍ദേശപ്രകാരം ഹാർഡ് ഡിസ്‌ക് കണ്ണങ്ങാട്ട് പാലത്തിൽ നിന്നും കായലിൽ എറിഞ്ഞെന്ന് ഹോട്ടൽ ജീവനക്കാരായ വിഷ്‌ണു, മെൽവിൻ തുടങ്ങിയ പ്രതികൾ മൊഴി നൽകിയിരുന്നു.
അന്വേഷണ സംഘം കേരള ഫയർ ആന്‍ഡ് റെസ്ക്യൂ സർവീസിലെ സ്‌കൂബ ഡൈവേഴ്‌സിനെ എത്തിച്ചാണ് തിരച്ചില്‍ നടത്തുന്നത്. ഹോട്ടലിലെ ഡിജെ പാർട്ടിയില്‍ (Number 18-DJ Party) പങ്കെടുത്ത ശേഷം കാറിൽ മടങ്ങവെയാണ് മേഡലുകൾ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്. സംഭവമറിഞ്ഞ ഉടന്‍ ഹോട്ടലിലെ നിശാപാർട്ടിയുടെ ദൃശ്യങ്ങൾ ഉടമയിടപെട്ട് നശിപ്പിക്കുകയായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച മൊഴി.
കേസില്‍ ഹാര്‍ഡ് ഡിസ്‌ക് നിര്‍ണായകം
ഹോട്ടലിൽ നടന്ന അനിഷ്‌ട സംഭവങ്ങളുടെ തുടർച്ചയായാണ് അപകടം സംഭവിച്ചതെന്നാണ് പൊലീസ് കണ്ടെത്തിയത്. ഇത് തെളിയിക്കുന്ന ദൃശ്യങ്ങളടങ്ങിയ ഹാർഡ് ഡിസ്‌ക് കണ്ടെത്തുകയെന്നത് കേസിൽ നിർണായകമാണ്. ഇതേ തുടർന്നാണ് പ്രതികളുടെ മൊഴി പ്രകാരം കായലിൽ പരിശോധന നടത്തുന്നത്.