എറണാകുളം:എൻഎസ്എസ് മാനേജ്മെന്‍റ് ഹയർ സെക്കൻഡറി സ്‌കൂളിൽ 10 ശതമാനം സമുദായ ക്വാട്ടയിൽ പ്ലസ് വൺ പ്രവേശനം നൽകാൻ ഹൈക്കോടതി ഡിവിഷൻ ബഞ്ചിന്‍റെ ഇടക്കാല ഉത്തരവ്. പിന്നാക്ക ന്യൂനപക്ഷ മാനേജുമെന്‍റുകളല്ലാത്ത മറ്റ് സമുദായങ്ങൾക്ക് കീഴിൽ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്ക് അനുവദിച്ച 10 ശതമാനം സമുദായ ക്വാട്ട സിംഗിൾ ബഞ്ച് നേരത്തെ റദ്ദാക്കിയിരുന്നു. ഇതിനെതിരെ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ നൽകിയ അപ്പീലിലാണ് ഇടക്കാല ഉത്തരവ്.
എൻഎസ്എസ് സ്കൂളുകളില്‍ 10% സമുദായ ക്വാട്ടയിൽ പ്ലസ് വൺ പ്രവേശനത്തിന് അനുമതി - ഹൈക്കോടതി ഇടക്കാല ഉത്തരവ്
10 ശതമാനം സമുദായ ക്വാട്ട റദ്ദാക്കിയ സിംഗിൾ ബഞ്ച് ഉത്തരവിനെതിരെ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ നൽകിയ അപ്പീലിലാണ് ഹൈക്കോടതി ഡിവിഷൻ ബഞ്ചിന്‍റെ ഇടക്കാല ഉത്തരവ്
എൻഎസ്എസ് സ്‌കൂളുകളിൽ 10% വിദ്യാർഥികൾക്ക് സമുദായ ക്വാട്ടയിൽ പ്ലസ് വൺ പ്രവേശനം നൽകാൻ ഹൈക്കോടതി അനുമതി
ജസ്റ്റിസ് അലക്‌സാണ്ടർ തോമസും ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പനും അടങ്ങിയ ഡിവിഷൻ ബഞ്ചിന്‍റേതാണ് ഉത്തരവ്. 10 ശതമാനം സമുദായ ക്വാട്ട അനുവദിച്ചത് റദ്ദാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവ് എൻഎസ്എസ് മാനേജ്‌മെന്‍റിന്‍റെ കീഴിലുള്ള സ്‌കൂളുകളിൽ നടപ്പാക്കുന്നത് സ്റ്റേ ചെയ്‌തുകൊണ്ടാണ് പ്രവേശന നടപടിക്ക് അനുമതി നൽകിയിരിക്കുന്നത്. എന്നാൽ, കോടതിയുടെ തുടർ ഉത്തരവിന്‍റെ അടിസ്ഥാനത്തിലെ പ്രവേശന നടപടികൾ പൂർത്തിയാക്കാവു എന്നും ഉത്തരവിലുണ്ട്.