കേരളം

kerala

ETV Bharat / city

സ്‌പ്രിംഗ്ലര്‍ കരാറിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി

തിരുവനന്തപുരം സ്വദേശിയായ അഭിഭാഷകൻ ഗോപാലകൃഷ്ണനാണ് സ്പ്രിംഗ്ളറുമായി ബന്ധപ്പെട്ട കരാർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്.

plea against sprinkler deal news  sprinkler deal latest news  kerala high court latest news  സ്‌പ്രിംഗ്ലര്‍ കരാര്‍ വാര്‍ത്തകള്‍  ഹൈക്കോടതി വാര്‍ത്തകള്‍
സ്‌പ്രിംഗ്ലര്‍ കരാറിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി

By

Published : Apr 17, 2020, 7:37 PM IST

എറണാകുളം: കൊവിഡ് വിവര ശേഖരണത്തിനായി സംസ്ഥാന സർക്കാർ സ്പ്രിംഗ്ലർ കമ്പനിയുമായി കരാറിൽ ഏർപ്പെട്ടതിനെതിരെ ​ഹൈക്കോടതിയിൽ ഹർജി. വിദേശ കമ്പനിയുടെ സെർവറിൽ വ്യക്തികളുടെ വിവരങ്ങൾ സുരക്ഷിതമാണോയെന്നതിൽ സംശയമുണ്ട്. കമ്പനി വിവരങ്ങള്‍ വില്‍പന നടത്തുമോയെന്നറിയില്ല. സ്പ്രിംഗ്ലര്‍ വഴി വിവരശേഖരണം നടത്തിയതിൽ ക്രമക്കേടുകളുണ്ടെന്നും വിഷയത്തിൽ കോടതി അടിയന്തരമായി ഇടപെടണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. തിരുവനന്തപുരം സ്വദേശിയായ അഭിഭാഷകൻ ഗോപാലകൃഷ്ണനാണ് സ്പ്രിംഗ്ലറുമായി ബന്ധപ്പെട്ട കരാർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്.

കേസിൽ തീരുമാനം ഉണ്ടാകുന്നതു വരെ സ്പ്രിംഗ്ലറില്‍ വിവരങ്ങൾ രേഖപ്പെടുത്തുന്നത് നിർത്തിവയ്‌ക്കാൻ ഇടക്കാല ഉത്തരവിടണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. ഹർജി ഈ മാസം 21ന് ഹൈക്കോടതി പരിഗണിക്കും. ആരോഗ്യ മേഖലയിൽ മുൻപരിചയമില്ലാത്ത സോഷ്യൽ മീഡിയ മാനേജ്മെന്‍റ് കമ്പനിക്ക് കരാർ നൽകിയതിന് പിന്നിൽ അഴിമതിയുണ്ടെന്നും, കൊവിഡ് രോഗബാധിതരുടെ വിവരങ്ങൾ വിറ്റ് കാശാക്കുകയാണെന്നും വിമർശനമുയർന്നിരുന്നു.

ABOUT THE AUTHOR

...view details