എറണാകുളം: പിറവം സെന്‍റ് മേരിസ് പള്ളിതര്‍ക്കത്തില്‍സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ യാക്കോബായ വിഭാഗത്തിന്‍റെ പ്രതിഷേധത്തെ തുടര്‍ന്ന് നിയമനടപടിയില്‍ നിന്നും ഇന്നത്തേക്ക് പിന്മാറി. നടപടികള്‍ നാളെയും തുടരും.
പ്രതിഷേധം നടത്തിയ യാക്കോബായ വിഭാഗത്തിൽപ്പെട്ട 67 പേർക്കെതിരെ ജില്ലാ കലക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ട് മാസത്തേക്കാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.
നിരോധനാജ്ഞ പ്രഖ്യാപിച്ചതിന് ശേഷവും ശക്തമായ പ്രതിഷേധമാണ് യാക്കോബായ വിഭാഗം നടത്തിയത്. കോടതി ഉത്തരവ് നടപ്പാക്കാന്‍ സഹകരിക്കണമെന്ന് യാക്കോബായ വിഭാഗത്തോട് പൊലീസ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പ്രതിഷേധത്തില്‍ നിന്നും പിന്മാറില്ലെന്നും ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് പള്ളി വിട്ടുകൊടുക്കില്ലെന്നും ഉറച്ച നിലപാടിലാണ് യാക്കോബായ വിഭാഗം.
എന്നാല്‍ രാവിലെ പള്ളില്‍ പ്രവേശിക്കാനെത്തിയ ഓർത്തഡോക്‌സ് വിഭാഗത്തെ യാക്കോബായ വിഭാഗം തടഞ്ഞിരുന്നു. പള്ളിയുടെ ഗേറ്റിനു മുന്നില്‍ രാവിലെ മുതൽ യാക്കോബായ വിഭാഗക്കാരുടെ പ്രതിഷേധം തുടരുകയാണ്. സുപ്രീം കോടതി വിധി നടപ്പാക്കണമെന്നും യാക്കോബായ വിഭാഗക്കാരെ ഒഴിവാക്കി തങ്ങളെ പള്ളിയില്‍ പ്രവേശിപ്പിക്കണമെന്നും ഓര്‍ത്തിഡോക്‌സ് വിഭാഗം ആവശ്യപ്പെട്ടു.
പിറവം പള്ളി തര്‍ക്കം;യാക്കോബായ വിഭാഗത്തിന്‍റെ പ്രതിഷേധം ശക്തം, നടപടി നാളെയും തുടരും