കൊച്ചി: മൂന്നര വർഷം കൊണ്ട് കേരളം അഴിമതിയില്ലാത്ത സംസ്ഥാനമായി മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊച്ചിയിൽ പൗരപ്രമുഖരുമായി സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഴിമതിയുടെ പേരിൽ കേരളത്തിലെ ജനങ്ങൾ ഏറെ പ്രയാസപ്പെട്ടിരുന്നു. എന്നാൽ രാജ്യത്ത് അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമെന്ന പദവി ഇപ്പോൾ കേരളത്തിന് ലഭിച്ചിരിക്കുകയാണ്. ഒപ്പം കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമാണെന്ന വസ്‌തുത ലോകത്താകെ വ്യാപിച്ചിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി നിരവധി ബഹുരാഷ്‌ട്ര കമ്പനികൾ നിക്ഷേപവുമായി സംസ്ഥാനത്തെത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
അഴിമതിരഹിതം, നിക്ഷേപസൗഹൃദം; കേരളം വളരുകയാണെന്ന് മുഖ്യമന്ത്രി - പിണറായി വിജയന്‍ ന്യൂസ്
കൊച്ചിയിൽ പൗരപ്രമുഖരുമായി സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു പിണറായി വിജയന്‍. നിരവധി ബഹുരാഷ്‌ട്ര കമ്പനികൾ നിക്ഷേപവുമായി സംസ്ഥാനത്തെത്തിയിട്ടുണ്ടെന്നും കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമായി മാറിയെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
പ്രകടനപത്രികയിൽ പറഞ്ഞ കാര്യങ്ങളിൽ ബഹുഭൂരിപക്ഷവും നടപ്പിലാക്കി അറുനൂറോളം കാര്യങ്ങളിൽ 53 ഇനങ്ങൾ മാത്രമാണ് ഇനി ബാക്കിയുള്ളതെന്നും. നാലാം വർഷം പൂർത്തിയാക്കുമ്പോൾ എല്ലാം നടപ്പാക്കുെമന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇവിടെ ഒന്നും നടക്കില്ല എന്ന പൊതു ധാരണ രൂപപെട്ടിരുന്നു. എന്നാല്‍ ആ സാഹചര്യം മാറിയെന്നും ദേശീയ പാത വികസനവും, ഗെയിൽ പദ്ധതിയും യാഥാർത്ഥ്യമാകുന്നത് ഉദാഹരണങ്ങളാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വ്യാപാരികൾ, പ്രൊഫഷണലുകൾ, വിദ്യാർഥികൾ , സാംസ്കാരിക പ്രമുഖർ ഉൾപ്പടെ നിരവധിപേര്‍ മുഖമന്ത്രിയോട് ചോദ്യങ്ങൾ ഉന്നയിച്ചു. ഗതാഗത വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ , മണ്ഡലത്തിലെ ഇടതു മുന്നണി സ്ഥാനാർത്ഥി മനുറോയിയും പരിപാടിയിൽ പങ്കെടുത്തു.