തിരുവനന്തപുരം: രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി. പെട്രോളിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ് വര്‍ധിച്ചത്. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് രാജ്യത്ത് ഇന്ധനവില കൂട്ടിയത്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 104 രൂപ 38 പൈസയാണ്. ഡീസലിന് 95 രൂപ 67 പൈസയായി വര്‍ധിച്ചു. കോഴിക്കോട് പെട്രോളിന് 102 രൂപ 64 പൈസയും ഡീസലിന് 95 രൂപ 88 പൈസയുമാണ് ഇന്നത്തെ വില.
രാജ്യത്തെ ഇന്ധന വിലയില്‍ വീണ്ടും വര്‍ധനവ് - ഇന്ധന വില ഇന്ന്
പെട്രോളിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ് വര്‍ധിച്ചത്.
രാജ്യത്തെ പ്രധാന നഗരങ്ങളായ ചെന്നൈ, ഡല്‍ഹി, കൊല്‍ക്കത്ത, മുംബൈ എന്നിവിടങ്ങളില്‍ ഇന്ധന വിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി. ഡല്‍ഹിയില്‍ പെട്രോളിന് 101.89 രൂപയും ഡീസലിന് 90.17 രൂപയുമാണ് ഇന്നത്തെ വില. കൊല്‍ക്കത്തയില്‍ പെട്രോളിന് 102.47 രൂപയും ഡീസലിന് 93.27 രൂപയുമാണ്. ചെന്നൈയില്‍ പെട്രോളിന് 22 പൈസ വര്‍ധിച്ച് 99.58 രൂപയായി. ഒരു ലിറ്റര്‍ ഡീസലിന് 94.74 രൂപയാണ്. മുംബൈയില്‍ പെട്രോളിന് 107.95 രൂപയും ഡീസലിന് 97.84 രൂപയുമാണ് ഇന്നത്തെ വില.
Also read: വീണ്ടും ഇന്ധന വില വര്‍ദ്ധന; ഡീസല്‍ 30, പെട്രോളിന് 25 പൈസ വീതം കൂടി