എറണാകുളം : പെരുമ്പാവൂരിൽ യുവാവിനെ കൊലപ്പെടുത്തിയ കേസിൽ രണ്ടുപേർ പിടിയിൽ. പെരുമ്പാവൂർ സ്വദേശികളായ ബിജു, എൽവിൻ എന്നിവരാണ് അറസ്റ്റിലായത്. വ്യക്തി വൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ് അറിയിച്ചു.
പെരുമ്പാവൂർ കുറുപ്പംപടി വട്ടപ്പറമ്പില്‍ സാജുവിന്‍റെ മകന്‍ അന്‍സിലിനെയാണ് വീട്ടില്‍ നിന്ന് ഒരു സംഘം വിളിച്ചിറക്കി വെട്ടിക്കൊലപ്പെടുത്തിയത്. ബുധനാഴ്‌ച രാത്രി ഒമ്പതരയോടെ വീടിന് സമീപത്തെ കനാല്‍ ബണ്ട് റോഡില്‍വെച്ചാണ് അക്രമി സംഘം അന്‍സിലിനെ ആക്രമിച്ചത്.