കേരളം

kerala

ETV Bharat / city

പെരിയ ഇരട്ടക്കൊലപാതകം; പ്രോസിക്യൂഷനെ വിമർശിച്ച് കോടതി - വിമർശനം

ജാമ്യാപേക്ഷകൾ കൈകാര്യം ചെയ്യുന്നതിൽ വീഴ്ച പറ്റിയിട്ടുണ്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഡയറക്ടർ ജനറൽ ഒഫ് പ്രോസിക്യൂഷൻ ഓഫീസിലെ ചിലര്‍ക്ക് രഹസ്യ അജണ്ട ഉണ്ടോയെന്നും കോടതി ആരാഞ്ഞു.

ഫയൽ ചിത്രം

By

Published : Jun 12, 2019, 6:05 PM IST

കൊച്ചി: പെരിയ ഇരട്ടക്കൊലപാതക കേസിൽ ഡയറക്ടർ ജനറൽ ഓഫ് പ്രൊസിക്യൂഷനെ വിമർശിച്ച് ഹൈക്കോടതി. പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതി രൂക്ഷ വിമർശനം നടത്തിയത്. ജാമ്യാപേക്ഷകൾ കൈകാര്യം ചെയ്യുന്നതിൽ വീഴ്ച പറ്റിയിട്ടുണ്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഡയറക്ടർ ജനറൽ ഒഫ് പ്രോസിക്യൂഷൻ ഓഫീസിലെ ചിലര്‍ക്ക് രഹസ്യ അജണ്ട ഉണ്ടോ എന്നും കോടതി ആരാഞ്ഞു. കേസിൽ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നീട്ടണമെന്ന പ്രോസിക്യൂഷൻ ആവശ്യം ഹൈക്കോടതി നിരസിച്ചു. അനാവശ്യ കാര്യങ്ങൾ പറഞ്ഞ് കേസ് നീട്ടാനാകില്ലെന്ന് കോടതി അറിയിച്ചു. കേസിൽ പ്രോസിക്യൂട്ടർമാര്‍ ഈ നില തുടരുകയാണെങ്കിൽ ചീഫ് സെക്രട്ടറിയെ വിളിച്ചു വരുത്തേണ്ട നടപടികൾ സ്വീകരിക്കുമെന്നും ഹൈക്കോടതി പറഞ്ഞു. ഡിജിപിയോ എഡിജിപിയോ ഇന്നു തന്നെ ഹാജരാകണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

ABOUT THE AUTHOR

...view details