എറണാകുളം:പെൻസിൽ ലെഡില്‍ രാജ്യത്തെ മുഴുവൻ വനിതാ ഗവർണർമാരുടെയും പേരുകൾ കൊത്തി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം പിടിച്ചിരിക്കുകയാണ് മൂവാറ്റുപുഴ സ്വദേശിനി. ആയവന പഞ്ചായത്തിലെ കടുംപിടി പൊട്ടക്കൽ ഷാജിയുടെയും സുധയുടെയും ഏകമകളായ ഐശ്വര്യയാണ് ഈ ശ്രദ്ധേയ നേട്ടം കൈവരിച്ചത്.
വിവിധ സംസ്ഥാനങ്ങളിൽ ഗവർണർ സ്ഥാനം അലങ്കരിച്ച 24 വനിതകളുടെ പേരുകളാണ് പെൻസിൽ കാമ്പില്‍ അതിസൂക്ഷമതയോടെ മനോഹരമായി കൊത്തിയുണ്ടാക്കിയത്.
also read:പ്രകൃതിദത്ത നിറങ്ങളാൽ പെയിന്‍റിങ്ങ്; ഇന്ത്യൻ വിദ്യാർത്ഥിനിക്ക് ഗിന്നസ് റെക്കോർഡ്
കൂത്താട്ടുകുളം മണിമലക്കുന്ന് ഗവണ്‍മെന്‍റ് കോളജിലെ അവസാന വർഷ ബിഎ എക്കണോമിക്സ് വിദ്യാർഥിയായ ഐശ്വര്യ കഴിഞ്ഞ ലോക്ക് ഡൗൺ സമയത്ത് നേരം പോക്കിനായാണ് പെൻസിൽ കാർവിങ് രംഗത്തേക്ക് ശ്രദ്ധ തിരിച്ചത്. സമൂഹമാധ്യമങ്ങളിലൂടെ വർക്കുകൾ മാർക്കറ്റ് ചെയ്യാനും ഈ കൊച്ചു മിടുക്കി ശ്രമിച്ചിരുന്നു.
പെൻസില്‍ ലെഡിലെ കരവിരുത് ; ഐശ്വര്യ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സില്‍ സുഹൃത്തുകളിൽ നിന്നുള്ള പ്രചോദനമാണ് റെക്കാർഡിന് അപേക്ഷിക്കാൻ ഇടയായതെന്നും ഐശ്വര്യ പറഞ്ഞു . സ്ഫടിക പാത്രങ്ങളിലെ ചിത്രരചന, കൗതുകവസ്തുക്കളുടെ നിർമ്മാണം എന്നിവയും ഹോബിയാക്കിയ ഐശ്വര്യക്ക് ചിത്രകലയിൽ അച്ഛനും അമ്മാവനുമാണ് വഴികാട്ടികൾ.