കേരളം

kerala

ETV Bharat / city

പഴന്തോട്ടം പള്ളിയിൽ യാക്കോബായ ഓർത്തഡോക്സ് വിഭാഗങ്ങൾ തമ്മിൽ തർക്കം; രണ്ടു പേർക്ക് കുത്തേറ്റു - യാക്കോബായ

പള്ളിയിലെ വി.ഗീവറുഗീസ് സഹദായുടെ ഓർമ്മപെരുന്നാളിന്‍റെ അറിയിപ്പായി കെട്ടിയിരുന്ന ഫ്ലക്സ് നശിപ്പിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിലേക്ക് വഴിവെച്ചത്.

ഫയൽ ചിത്രം

By

Published : Apr 19, 2019, 9:59 PM IST

എറണാകുളം: പഴന്തോട്ടം പള്ളിയിൽ യാക്കോബായ ഓർത്തഡോക്സ് തർക്കം. തർക്കത്തിൽ രണ്ട് പേർക്ക് കുത്തേറ്റു. യാക്കോബായ വിഭാഗത്തിൽ പെട്ട അഖിൽ എൽദോ, ജയ്സൺ വർഗീസ് എന്നിവർക്കാണ് കുത്തേറ്റത്. ഇരുവരെയും രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പഴന്തോട്ടം പള്ളിയിൽ യാക്കോബായ ഓർത്തഡോക്സ് വിഭാഗങ്ങൾ തമ്മിൽ തർക്കം

പള്ളിയിലെ വി. ഗീവറുഗീസ് സഹദായുടെ ഓർമ്മപെരുന്നാളിന്‍റെ അറിയിപ്പായി കെട്ടിയിരുന്ന ഫ്ലക്സ് ഓൽത്തഡോക്സ് സഭക്കാർ നശിപ്പിച്ചതിനെ തുടർന്ന് യാക്കോബായ വിഭാഗക്കാർ ചോദ്യം ചെയ്തതാണ് സംഘർഷത്തിലേക്ക് വഴിതിരിച്ചത്.

ആശുപത്രിയിൽ പ്രവേശിപ്പിച്ച അഖിൽ, ജയ്സൺ എന്നിവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

ABOUT THE AUTHOR

...view details