എറണാകുളം: പന്തീരങ്കാവ് യുഎപിഎ കേസ് പ്രതികളെ കസ്റ്റഡിയിൽ വിട്ടു നൽകണമെന്ന ദേശീയ അന്വേഷണ ഏജൻസിയുടെ അപേക്ഷയിൽ കൊച്ചിയിലെ പ്രത്യേക എൻഐഎ കോടതിയിൽ വാദം പൂർത്തിയായി. അലനെയും, താഹയെയും കസ്റ്റഡിയിൽ വേണമെന്ന എൻ.ഐ.എയുടെ അപേക്ഷയിൽ ജനുവരി ഇരുപത്തിയൊന്നിന് വിധി പറയും. ജനുവരി ഇരുപത് മുതൽ ഏഴ് ദിവസത്തെ കസ്റ്റഡി അനുവദിക്കണമെന്നായിരുന്നു എൻഐഎ ആവശ്യപ്പെട്ടത്. പ്രതികളുടെ മാവോയിസ്റ്റ് ബന്ധം തെളിയിക്കുന്നതിനുള്ള രേഖകൾ കിട്ടിയിട്ടുണ്ട്. ഇവ പ്രതികളുടെ സാന്നിധ്യത്തിൽ പരിശോധിക്കണം. ഡിജിറ്റൽ രേഖകളുടെ അടിസ്ഥാനത്തിൽ പ്രതികളെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും എൻഐഎ കോടതിയെ അറിയിച്ചു.
പന്തീരാങ്കാവ് യുഎപിഎ കേസ് ; കസ്റ്റഡി അപേക്ഷയിൽ വിധി ഇരുപത്തിയൊന്നിന് - കൊച്ചി വാര്‍ത്തകള്‍
ജനുവരി ഇരുപത് മുതൽ ഏഴ് ദിവസം അലനെയും, താഹയെയും കസ്റ്റഡിയിൽ വേണമെന്ന എൻഐഎയുടെ അപേക്ഷയില്‍ വാദം പൂര്‍ത്തിയായി.
എന്നാൽ പുതിയ തെളിവുകൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും അതിനാൽ കസ്റ്റഡി അനുവദിക്കരുതെന്ന് പ്രതിഭാഗവും ആവശ്യപ്പെട്ടു. പന്തീരാങ്കാവ് പൊലീസ് യുഎപിഎ നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസ് എൻഐഎ നേരിട്ട് ഏറ്റെടുക്കുകയായിരുന്നു. എൻഐഎ ഏറ്റെടുത്തതിന് ശേഷം ആദ്യമായി ഇന്നലെയാണ് പ്രതികളെ കൊച്ചിയിലെ കോടതിയിൽ ഹാജരാക്കിയത്. അടുത്ത മാസം പതിനാല് വരെ പ്രതികളെ കോടതി റിമാന്‍റ് ചെയ്തിരുന്നു. അതീവ സുരക്ഷയിൽ പ്രതികളെ താമസിപ്പിക്കണമെന്ന കോടതി നിർദ്ദേശപ്രകാരം പ്രതികളെ തൃശൂർ ജയിലിലേലേക്ക് മാറ്റിയിരിക്കുകയാണ്.