കൊച്ചി:പാലാരിവട്ടം പാലം നിർമാണ വേളയിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്ന വി കെ ഇബ്രാഹിം കുഞ്ഞ് എംഎൽഎയുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ന് എൽഡിഎഫ് ബഹുജന മാർച്ച്. പാലം നിർമാണത്തിൽ ക്രമക്കേട് കാട്ടിയവരിൽ നിന്നും പുനർനിർമാണ ചെലവ് ഈടാക്കണമെന്നാണ് ഇടതുമുന്നണിയുടെ ആവശ്യം. യുഡിഎഫ് ഭരണ കാലത്ത് നടന്ന വലിയ അഴിമതിയായി പാലാരിവട്ടം പാലം നിർമ്മാണ ക്രമക്കേട് ഉയർത്തി കൊണ്ടു വരാനാണ് ഇടതു മുന്നണിയുടെ ശ്രമം. ഇതിന്‍റെ ഭാഗമായി ഒരു മാസം നീണ്ടുനിൽക്കുന്ന വിവിധ സമരപരിപാടികളാണ് എൽഡിഎഫ് നേതൃത്വത്തിൽ നടക്കുക.
പാലാരിവട്ടം പാലത്തിലേക്ക് ഇന്ന് എൽഡിഎഫ് ബഹുജന മാർച്ച്
മേൽപ്പാലം നിർമാണത്തിലെ ക്രമക്കേട് രാഷ്ട്രീയ വിഷയമാക്കാനൊരുങ്ങി ഇടതുമുന്നണി
വി കെ ഇബ്രാഹിം കുഞ്ഞ് എംഎൽയുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ന് എൽഡിഎഫ് ബഹുജന മാർച്ച്
പാലം നിർമാണത്തിലെ ക്രമക്കേടിന് ഉത്തരവാദികള്‍ ഉദ്യോഗസ്ഥർ മാത്രമാണന്ന നിലപാടായിരുന്നു ആദ്യഘട്ടത്തിൽ രാഷ്ട്രീയ പാർട്ടികൾ സ്വീകരിച്ചിരുന്നത്. ഇത്തരത്തിൽ ഉദ്യോഗസ്ഥരിൽ മാത്രം ഒതുക്കുന്നതിനെതിരായ ജനവികാരത്തിനൊപ്പം നിൽക്കുകയാണ് ഇടതു മുന്നണിയുടെ ലക്ഷ്യം
.
Last Updated : Jun 26, 2019, 9:40 AM IST