കേരളം

kerala

ETV Bharat / city

ഒന്നാംപ്രതി വി കെ ഇബ്രാഹിം കുഞ്ഞെന്ന് എ വിജയരാഘവൻ

പാലം പുനർനിർമ്മാണ ചെലവ് പ്രതികളിൽ നിന്ന് ഈടാക്കണമെന്നും എ വിജയരാഘവൻ

ഒന്നാംപ്രതി മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞെന്ന് എ വിജയരാഘവൻ

By

Published : Jun 26, 2019, 3:02 PM IST

Updated : Jun 26, 2019, 3:47 PM IST

കൊച്ചി:പാലാരിവട്ടം മേല്‍പാലം നിർമാണത്തിലെ ക്രമക്കേടിൽ ഒന്നാം പ്രതി മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞെന്ന് എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ. പാലം പുനർനിർമാണ ചെലവ് പ്രതികളിൽ നിന്ന് ഈടാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാലാരിവട്ടം പാലം നിർമാണത്തിലെ അഴിമതിക്കെതിരെ എൽഡിഎഫ് സംഘടിപ്പിക്കുന്ന സമരപരിപാടികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു വിജയരാഘവൻ.

ഒന്നാംപ്രതി വി കെ ഇബ്രാഹിം കുഞ്ഞെന്ന് എ വിജയരാഘവൻ

മേൽപാലം നിർമാണത്തിലെ അഴിമതിയിൽ പങ്കുവഹിച്ച മുൻ പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് എംഎൽഎക്ക് എതിരെ സമഗ്ര അന്വേഷണം നടത്തുക, എംഎൽഎ സ്ഥാനം രാജിവെയ്ക്കുക, ക്രമക്കേടില്‍ ഉമ്മൻചാണ്ടിയുൾപ്പടെയുള്ള യുഡിഎഫ് നേതാക്കളുടെ പങ്ക് അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സമരം ശക്തമാക്കിയത്. പാലാരിവട്ടം മേല്‍പ്പാലത്തിൽ എൽഡിഎഫ് പ്രവർത്തകർ റീത്തുകൾ വെച്ച് പ്രതിഷേധിച്ചു.

Last Updated : Jun 26, 2019, 3:47 PM IST

ABOUT THE AUTHOR

...view details