കേരളം

kerala

ETV Bharat / city

ടിഒ സൂരജിന് തിരിച്ചടി; എഫ്ഐആര്‍ റദ്ദാക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി - ടിഒ സൂരജിനെതിരായ എഫ്ഐആര്‍ റദ്ദാക്കില്ലെന്ന് ഹൈക്കോടതി

അഴിമതി നിരോധന നിയമത്തിലെ ചട്ടങ്ങൾ പാലിക്കാതെയാണ് പ്രതിയാക്കിയതും അറസ്റ്റ് ചെയ്‌തതുമെന്ന് ടിഒ സൂരജ് ഹൈക്കോടതിയില്‍.

Vigilance FIR against TO Sooraj  Vigilance FIR against TO Sooraj cannot be quashed  TO Sooraj  palarivattom bridge scam  ഹൈക്കോടതി  ടിഒ സൂരജിനെതിരായ എഫ്ഐആര്‍ റദ്ദാക്കില്ല  ടിഒ സൂരജിനെതിരായ എഫ്ഐആര്‍ റദ്ദാക്കില്ലെന്ന് ഹൈക്കോടതി  പാലാരിവട്ടം പാലം അഴിമതി കേസ്
ടിഒ സൂരജിന് തിരിച്ചടി; വിജിലൻസ് എഫ്ഐആര്‍ റദ്ദാക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി

By

Published : Jul 23, 2021, 11:59 AM IST

എറണാകുളം: പാലാരിവട്ടം പാലം അഴിമതി കേസിൽ പ്രതിയാക്കിയതിനെതിരെ മുൻ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ സൂരജ് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. അഴിമതിക്കേസ് റദ്ദാക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. തനിക്കെതിരായ വിജിലൻസ് എഫ്.ഐ.ആർ റദ്ദാക്കണമെന്നായിരുന്നു സൂരജിന്‍റെ ആവശ്യം. പ്രതിയാക്കിയതും അറസ്റ്റ് ചെയ്‌തതും അഴിമതി നിരോധന നിയമത്തിലെ ചട്ടങ്ങൾ പാലിക്കാതെയാണന്ന ഹർജിക്കാരന്‍റെ വാദം കോടതി അംഗീകരിച്ചില്ല.

അഴിമതി നിരോധന നിയമത്തിലെ പുതിയ ദേദഗതി പ്രകാരം സർക്കാരിന്‍റെ മുൻകൂർ അനുമതി വാങ്ങാതെയാണ് വിജിലൻസ് തനിക്കെതിരെ കേസെടുത്തത്. ഈ സാഹചര്യത്തിൽ തനിക്കെതിരായ കേസ് നിലനിൽക്കില്ലെന്നും നാലാം പ്രതിയായ ടി.ഒ സൂരജ് ഹർജിയിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതിനെ എതിർത്താണ് വിജിലൻസ് ഹൈക്കോടതിയിൽ വിശദീകരണം നൽകിയത്.

ടി.ഒ സൂരജിനെതിരെ കേസ് എടുത്തത് സർക്കാർ അനുമതിയോടെയായിരുന്നുവെന്നാണ് വിജിലൻസ് ഹൈക്കോടതിയെ അറിയിച്ചത്. പാലം നിർമാണ അഴിമതിയിൽ സൂരജിന് നിർണായക പങ്കാണുള്ളത്. മേൽപ്പാലം നിർമാണത്തിൽ 14.30 കോടി രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ട്. സൂരജിൻ്റെ ഭൂമി ഇടപാടുകൾ ദുരൂഹമാണ്. നടപടി ക്രമങ്ങൾ പാലിച്ചാണ് സൂരജിനെതിരെ കേസെടുത്തതെന്നും വിജിലൻസ് ഹൈക്കോടതിയില്‍ അറിയിച്ചു. പരാതിക്കാരന്‍റെയും വിജിലൻസിന്‍റെയും വാദങ്ങൾ പരിശോധിച്ചാണ് ഹൈക്കോടതി ഹർജി തള്ളിയത്.

Also Read: സിപിഎം അണികൾ സർക്കാരിന്‍റെ അറിവോടെ തട്ടിപ്പ്‌ നടത്തുന്നുവെന്ന്‌ വി.ഡി സതീശൻ

ABOUT THE AUTHOR

...view details