കൊച്ചി:വിഖ്യാത ചിത്രകാരന്‍ എ രാമചന്ദ്രന്‍റെ 'മഹാത്മ ആന്‍ഡ് ദി ലോട്ടസ് പോണ്ട്' എന്ന ചിത്രപ്രദര്‍ശനത്തിന്‍റെ പ്രത്യേകത വൈവിധ്യമാർന്ന താമരക്കുളങ്ങളാണ്. പ്രകൃതിയുടെ എല്ലാ ഭാവങ്ങളിലുമുള്ള താമരക്കുളങ്ങളെ വരയ്ക്കുകയും അതിലൂടെ സംവദിക്കാനുദ്ദേശിക്കുന്ന ആശയത്തെ പ്രതിഫലിപ്പിക്കുകയാണ് എ രാമചന്ദ്രന്‍റെ ഓരോ ചിത്രങ്ങളും.
താമരക്കുളത്തിന്‍റെ മനോഹാരിത ക്യാന്‍വാസിലേക്ക് ഋതുഭേദങ്ങളിലൂടെയും ദിനാന്തരങ്ങളിലൂടെയും കടന്നുപോകുന്ന വൈവിധ്യമുള്ള താമരക്കുളങ്ങൾ, കാഴ്ചക്കാരനെ അൽഭുത ലോകത്തേക്കാണ് ആനയിക്കുന്നതെന്ന് പ്രദർശനം കാണാൻ തൃശ്ശൂരിൽ നിന്നെത്തിയ ചിത്രകലാധ്യാപകൻ ഷാനിൽ മാധവൻ പറയുന്നു. ചിത്രകാരന്‍റെ അനുഭവങ്ങൾ പ്രമേയമായ ചിത്രങ്ങൾ കാഴ്ചക്കാരന്‍റെ മനസ്സിനെ ഏറെ സ്വാധീനിക്കുന്നതാണ്. കലയുടെ ഭാഷ മനസിലാകുന്നവർക്കാണ് ഈ ചിത്രങ്ങൾ കൂടുതൽ ആസ്വദിക്കാനാവുകയെന്നും അദ്ദഹം പറഞ്ഞു. സൗന്ദര്യത്തിന്‍റെ മൂർത്തിഭാവമാണ് രാമചന്ദ്രന്‍റെ ചിത്രങ്ങളെന്ന് ചിത്രകാരനായ കൃഷ്ണനും അഭിപ്രായപ്പെട്ടു.എഴുപതുകളില്‍ രാജസ്ഥാനിലെ ഉദയ്പൂരിലേക്ക് നടത്തിയ യാത്രയില്‍ നിന്നാണ് താമരക്കുളങ്ങള്‍ എന്ന പ്രമേയം രാമചന്ദ്രനിൽ സ്വാധീനം ചെലുത്തിയത്. സ്വദേശമായ ആറ്റിങ്ങലില്‍ വീടിനടുത്ത് തന്നെ വലിയൊരു താമരക്കുളമുണ്ടായിരുന്നു. അതിനാല്‍ ഗൃഹാതുരത്വമുണര്‍ത്തുന്ന അനുഭവമായിരുന്നു ഉദയ്പൂരിലെ താമരക്കുളങ്ങൾ നൽകിയത്.എന്നാല്‍ വികസനത്തിന്‍റെ പേരില്‍ കുളങ്ങളും താമരയുമെല്ലാം കേരളത്തില്‍ ഇല്ലാതായി. ഉദയ്പൂരിന്‍റെയും അവസ്ഥ മറിച്ചായിരുന്നില്ല.40 വര്‍ഷം കൊണ്ട് വികസനം തുടച്ച് നീക്കിയ താമരക്കുളങ്ങളാണ് തിരുവനന്തപുരത്തും ഉദയ്പൂരിലും കാണാനായതെന്ന് രാമചന്ദ്രൻ വിലയിരുത്തുന്നു. താമരക്കുളമെന്ന ആശയത്തെ 1988 ലാണ് അദ്ദേഹം ക്യാന്‍വാസിൽ പകര്‍ത്തിയത്. അതിന് ശേഷം ചിത്രങ്ങളുടെ പ്രമേയത്തിന്‍റെ കേന്ദ്രബിന്ദു താമരക്കുളങ്ങളായി മാറി. എറണാകുളത്ത് ദര്‍ബാര്‍ ഹാളില്‍ സംഘടിപ്പിച്ച പ്രദർശനം കാണാൻ നിരവധി പേരാണ് എത്തുന്നത്. ഒക്ടോബർ 31ന് പ്രദർശനം സമാപിക്കും.