കേരളം

kerala

ETV Bharat / city

'കിറ്റക്‌സിനോട് രാഷ്ട്രീയ വൈരാഗ്യമില്ല' ; പദ്ധതിക്ക് ഇപ്പോഴും സര്‍ക്കാര്‍ പിന്തുണയെന്ന് പി. രാജീവ്

നാടിന് അപമാനകരമാകുന്ന തീരുമാനം കിറ്റക്‌സ് എടുക്കേണ്ട ആവശ്യം ഉണ്ടായിരുന്നോയെന്ന് അവർ ചിന്തിക്കണമെന്ന് വ്യവസായ മന്ത്രി പി.രാജീവ്.

p rajeev reaction on kitex issue  kitex issue latest news  minister p rajeev  മന്ത്രി പി. രാജീവ്  കിറ്റക്‌സ് വിവാദം
പി. രാജീവ്

By

Published : Jul 3, 2021, 5:28 PM IST

എറണാകുളം : കിറ്റക്സ് വിഷയത്തിൽ ഗവണ്‍മെന്‍റിന്‍റെ സമീപനം വളരെ പോസിറ്റീവാണെന്ന് വ്യവസായ മന്ത്രി പി.രാജീവ്. മിന്നൽ പരിശോധനകൾ പാടില്ലെന്ന് നിർദേശിച്ചിട്ടുണ്ട്. എന്നാൽ അതീവ ഗുരുതരമായ ആരോപണം ഉയരുകയും, തെളിവുണ്ടെന്ന് ബോധ്യപ്പെടുകയും ചെയ്‌താല്‍ പരിശോധനകൾ ആവശ്യമായി വരുമെന്നും മന്ത്രി പറഞ്ഞു.

കിറ്റക്‌സിന്‍റെ പരാതി ശ്രദ്ധയിൽപെട്ട 28ന് തന്നെ താൻ മാനേജ്‌മെന്‍റിനെ അങ്ങോട്ട് ബന്ധപ്പെട്ടിരുന്നു. സാബുവിനെ വിളിച്ചാൽ എപ്പോഴും തിരക്കാണ്.അതിനാൽ സഹോദരനെ വിളിച്ച് സംസാരിച്ചു.

മന്ത്രി പി.രാജീവ് മാധ്യമങ്ങളെ കാണുന്നു

ഇത്തരം പ്രശ്നങ്ങളിൽ കുറച്ചുകൂടി പക്വത കാണിക്കണം. നാടിന് അപമാനകരമാകുന്ന രീതിയിലുള്ള തീരുമാനം കിറ്റക്‌സ് എടുക്കേണ്ട ആവശ്യം ഉണ്ടായിരുന്നോയെന്ന് അവർ ചിന്തിക്കണമെന്നും മന്ത്രി പറഞ്ഞു.

also read: 'ഒരു മാസത്തിനിടെ 11 തവണ പരിശോധന'; 3,500 കോടിയുടെ നിക്ഷേപത്തില്‍ നിന്ന് പിന്‍മാറുന്നുവെന്ന് കിറ്റക്‌സ്

ഒരു സ്ഥാപനത്തിലും തെറ്റായ രീതിയിൽ ഇടപെടാൻ ഗവണ്‍മെന്‍റ് നിർദേശിച്ചിട്ടില്ല. സർക്കാരിന്‍റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടി ഉണ്ടായില്ലെങ്കിൽ മാത്രം ഇത്തരം തീരുമാനം എടുത്താൽ മതിയായിരുന്നു.

കിറ്റക്സ് 3500 കോടിയുടെ പദ്ധതിയുമായി മുന്നോട്ടുപോകാൻ തയ്യാറായാല്‍ സർക്കാർ സഹകരിക്കും. വ്യവസായവും രാഷ്ട്രീയവും തമ്മിൽ കൂട്ടി കുഴയ്‌ക്കേണ്ടതില്ല. കിറ്റക്സുമായി രാഷ്ട്രീയ വൈരാഗ്യമില്ലെന്നും മന്ത്രി പി. രാജീവ് വ്യക്തമാക്കി.

ABOUT THE AUTHOR

...view details