എറണാകുളം:കോൺഗ്രസ് നേതാക്കൾ യാക്കോബായ സഭയുടെ ആസ്ഥാനമായ പുത്തൻകുരിശിലെ പാത്രിയർക്കാ സെന്‍ററിൽ സഭ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തി. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി , പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല , ബെന്നി ബെഹനാൻ എം.പി എന്നിവരാണ് കാതോലിക്കാ ബസേലിയോസ് തോമസ് പ്രഥമൻ , മെത്രപ്പോലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രീഗോറിയോസ് തുടങ്ങിയവരുമായാണ് കൂടിക്കാഴ്ച നടത്തിയത്. സൗഹൃദ സന്ദര്‍ശനമായിരുന്നുവെന്ന് കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചു.
യാക്കോബായ സഭാ പ്രതിനിധികളുമായി ചര്‍ച്ച നടത്തി കോണ്‍ഗ്രസ് നേതാക്കള്‍ - തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍
കാതോലിക്കാ ബസേലിയോസ് തോമസ് പ്രഥമൻ , മെത്രപ്പോലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രീഗോറിയോസ് തുടങ്ങിയവരുമായാണ് കൂടിക്കാഴ്ച നടത്തിയത്.
ഉമ്മൻചാണ്ടിയും ചെന്നിത്തലയും യാക്കോബായ സഭാ ആസ്ഥാനത്ത്
അതേസമയം സഭാതർക്ക വിഷയത്തിൽ നിയമ നിർമാണം നടത്തുന്നതുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാക്കളോട് സംസാരിച്ചുവെന്ന് സഭാ നേതൃത്വം വ്യക്തമാക്കി. സുപ്രീം കോടതിയുടെ വിധിയിൽ സഭാ തർക്ക വിഷയത്തിൽ നിയമനിർമാണം നടത്താവുന്നതാണെന്ന കാര്യം സൂചിപ്പിച്ചിട്ടുള്ളതാണെന്നും അത് നേതാക്കളുടെ മുന്നിൽ അവതരിപ്പിച്ചുവെന്നും വൈദീക ട്രസ്റ്റി സ്ലീബാ പോൾ വട്ടവേലിൽ , അൽമായ ട്രസ്റ്റി പീറ്റർ കെ. ഏലിയാസ് എന്നിവർ അറിയിച്ചു.
Last Updated : Jan 29, 2021, 7:38 PM IST