എറണാകുളം: ഒരു ദിവസത്തെ ഇടവേളയ്‌ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും ഇന്ധനവില വർധിച്ചു. പെട്രോളിന് 30 പൈസയാണ് വര്‍ധിച്ചത്. ഡീസല്‍ വിലയില്‍ മാറ്റമില്ല. ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ വില ലിറ്ററിന് 103.95 രൂപയും കൊച്ചിയില്‍ 102.06 രൂപയുമായി.
ഡീസലിന് തിരുവനന്തപുരത്ത് 96 രൂപ 47 പൈസയാണ്. കൊച്ചിയിൽ ഡീസല്‍ വില 94.17 ആണ്. കോഴിക്കോട് ഡീസലിന് 95.35 പൈസയുമായി.
കേന്ദ്ര സർക്കാരിനെതിരെ വിമർശനങ്ങള്‍
അന്താരാഷ്‌ട്ര വിപണിയില്‍ ഇന്ധനവില കുറയുമ്പോഴാണ് രാജ്യത്ത് ഇന്ധനവില ദിനംപ്രതി വർധിക്കുന്നത്. സമ്പദ് വ്യവസ്ഥ കൈകാര്യം ചെയ്യുന്നതില്‍ കേന്ദ്ര സര്‍ക്കാരിന് വീഴ്‌ച സംഭവിച്ചുവെന്നതിന്‍റെ ഉദാഹരണമാണ് ഇന്ധവില വർധവനവെന്ന് ശശി തരൂര്‍ എംപി കുറ്റപ്പെടുത്തിയിരുന്നു.