കേരളം

kerala

ETV Bharat / city

നോക്കുകൂലി സംസ്ഥാനത്തിന്‍റെ മുഖച്ഛായയെ കളങ്കപ്പെടുത്തുന്നുവെന്ന് ഹൈക്കോടതി - ഹൈക്കോടതി വാർത്ത

സംസ്ഥാനത്ത് നോക്കുകൂലി നിരോധിച്ചിട്ടും എന്തുകൊണ്ട് നടപ്പിലാകുന്നില്ലെന്ന് ഹൈക്കോടതി ചോദിച്ചു.

'Nokkukooli'  'Nokkukooli' news  high court on 'Nokkukooli'  'gawking wages  'Nokkukooli' damaging the image of the state  kerala high court  നോക്കുകൂലി സംസ്ഥാനത്തിന്‍റെ മുഖച്ഛായയെ കളങ്കപ്പെടുത്തുന്നു  നോക്കുകൂലി വാർത്ത  നോക്കുകൂലിക്കെതിരെ ഹൈക്കോടതി  ഹൈക്കോടതി വാർത്ത  നോക്കുകൂലി വാർത്ത
നോക്കുകൂലി സംസ്ഥാനത്തിന്‍റെ മുഖച്ഛായയെ കളങ്കപ്പെടുത്തുന്നുവെന്ന് ഹൈക്കോടതി

By

Published : Sep 3, 2021, 10:28 PM IST

എറണാകുളം:സംസ്ഥാനത്തിന്‍റെ മുഖച്ഛായക്ക് തന്നെ കളങ്കമാകുന്ന നോക്കുകൂലി സമ്പ്രദായം തുടച്ചു നീക്കണമെന്ന് ഹൈക്കോടതി. സംസ്ഥാന സർക്കാരിനോട് വിഷയത്തിൽ നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. ചുമട്ടുതൊഴിലാളികളുടെ അവകാശങ്ങൾ നിയമം വഴി ഉറപ്പുവരുത്തണമെന്നും കോടതി പറഞ്ഞു.

വിഷയത്തിൽ കൊല്ലത്തെ ബിസിനസുകാരൻ സമർപ്പിച്ച ഹർജി പരിഗണിക്കവെയായിരുന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍റെ ഉത്തരവ്. സംസ്ഥാനത്തെ നോക്കുകൂലിയുമായി ബന്ധപ്പെട്ട കേസുകൾ വർധിക്കുകയാണെന്നും കോടതി നിരീക്ഷിച്ചു. സംസ്ഥാനത്തെക്കുറിച്ച് മോശം പ്രതിച്ഛായ നോക്കുകൂലിയിലൂടെ ഉണ്ടാകുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചു. 2018 മെയ്‌ ഒന്നിന് സംസ്ഥാന സർക്കാർ നോക്കുകൂലി നിരോധിച്ചിട്ടുണ്ട്.

READ MORE:'എടാ', 'എടി' പ്രയോഗങ്ങൾ പാടില്ല; മാന്യമായ ഭാഷയിൽ സംസാരിക്കണമെന്ന് പൊലീസിനോട് ഹൈക്കോടതി

ABOUT THE AUTHOR

...view details