എറണാകുളം: എറണാകുളം ജില്ലയില്‍ കൊവിഡ് സമൂഹ വ്യാപനമുണ്ടായിട്ടില്ലന്ന് മന്ത്രി വി.എസ് സുനിൽകുമാർ. കൊവിഡ് രോഗികളുടെയും പ്രാഥമിക സമ്പർക്കത്തിൽ ഉള്ളവരുടെയും എണ്ണം വർധിച്ചതോടെ ചെല്ലാനം പഞ്ചായത്ത് പൂർണമായും അടക്കാൻ തീരുമാനിച്ചു. ആലുവ മുനിസിപ്പാലിറ്റിയിലെ 13 വാർഡുകളും കണ്ടെയ്‌ൻമെന്‍റ് സോണുകളാക്കും. സ്ഥിതി ഗുരുതരമാവുകയാണെങ്കിൽ ആലുവ മുനിസിപ്പാലിറ്റി പൂർണമായും അടക്കുമെന്നും മന്ത്രി അറിയിച്ചു.
എറണാകുളത്ത് സമൂഹവ്യാപനമില്ലെന്ന് മന്ത്രി വി.എസ് സുനിൽകുമാർ - എറണാകുളം കൊവിഡ്
ചെല്ലാനം പഞ്ചായത്ത് പൂർണമായും അടക്കാൻ തീരുമാനിച്ചു. ആലുവ മുനിസിപ്പാലിറ്റിയിലെ 13 വാർഡുകളും കണ്ടെയ്‌ൻമെന്‍റ് സോണുകളാക്കും.
അതേസമയം കൊച്ചി നഗരത്തിന്‍റെ സ്ഥിതി മെച്ചപ്പെട്ടുവെന്നും മന്ത്രി അറിയിച്ചു. മരട് മുനിസിപ്പാലിറ്റിയിലെ നാലാം ഡിവിഷൻ കണ്ടെയ്‌ൻമെന്‍റ് സോണാക്കും. രോഗവ്യാപനം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി വരാപ്പുഴ മത്സ്യ മാർക്കറ്റ്, ആലുവ മാർക്കറ്റ്, ചമ്പക്കര മാർക്കറ്റ് എന്നിവ അടയ്‌ക്കും. മരട് മാർക്കറ്റ് കർശന നിയന്ത്രണങ്ങൾ പാലിച്ചു കൊണ്ട് മാത്രമേ പ്രവർത്തിക്കൂ. എറണാകുളം മാർക്കറ്റ് ഉടൻ തുറക്കില്ല. മാർക്കറ്റുമായി ബന്ധപ്പെട്ട് ഒരാൾക്ക് കൂടി ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ല പൂർണമായും അടച്ചിടേണ്ട അവസ്ഥ നിലവിലില്ല. പക്ഷേ സ്ഥിതി ഗൗരവത്തോടെ കാണണം. രോഗ ലക്ഷണങ്ങൾ ഉള്ളവർ പുറത്തു പോവുകയോ കുടുംബാംഗങ്ങളുമായി സമ്പർക്കം പുലർത്തുകയോ ചെയ്യരുത്. ജില്ലയിൽ ഘട്ടം ഘട്ടമായി പരിശോധന വർധിപ്പിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.