എറണാകുളം:തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ എൻ.ഐ.എ കേസ് ഡയറി ഹാജരാക്കി. എന്‍.ഐ.എ പ്രത്യേക കോടതിയിലാണ് അന്വേഷണസംഘം കേസ് ഡയറി ഹാജരാക്കിയത്. കേസിലെ പ്രതി റമീസിന്‍റെ കസ്റ്റഡി കാലാവധി മൂന്ന് ദിവസത്തേക്ക് കൂടി കോടതി നീട്ടി. നാല് ദിവസത്തെ കസ്റ്റഡിയാണ് എന്‍.ഐ.എ ആവശ്യപ്പെട്ടത്. അസിസ്റ്റന്‍റ് സോളിസിറ്റർ ജനറലാണ് എന്‍.ഐ.എക്ക് വേണ്ടി ഹാജരായത്. പ്രതിഭാഗത്തിന്‍റെ ജാമ്യാപേക്ഷയില്‍ വ്യാഴാഴ്ച വാദം നടക്കും.
സ്വർണക്കടത്ത് കേസിൽ എൻ.ഐ.എ കേസ് ഡയറി ഹാജരാക്കി - nia on gold case update
പ്രതി റമീസിന്‍റെ കസ്റ്റഡി കാലാവധി മൂന്ന് ദിവസത്തേക്ക് കൂടി എന്‍.ഐ.എ പ്രത്യേക കോടതി നീട്ടി
സ്വർണക്കടത്ത് കേസിൽ എൻ.ഐ.എ കേസ് ഡയറി ഹാജരാക്കി
അതേസമയം കേസില്‍ രണ്ട് പേരെ കൂടി അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. മണ്ണാര്‍കാട് സ്വദേശി ഷെഫീഖ്, പെരിന്തല്‍മണ്ണ സ്വദേശി എന്നിവരാണ് പിടിയിലായത്. പ്രതി സന്ദീപ് നായരില്‍ നിന്ന് സ്വര്‍ണം വാങ്ങി ആവശ്യക്കാര്‍ക്ക് എത്തിച്ച് കൊടുത്തിരുന്നവരെയാണ് കസ്റ്റഡിയിലെടുത്തത്. കേസിൽ ഇതുവരെ പതിനാല് പേരെ എൻ.ഐ.എ അറസ്റ്റ് ചെയ്തിട്ടുണ്ട്.