കേരളം

kerala

ETV Bharat / city

മാർ ആന്‍റണി കരിയിൽ പുതിയ അങ്കമാലി അതിരൂപത ആർച്ച് ബിഷപ് - new athiroopatha arch bishup mar antony kariyil

അതിരൂപതയുടെ ഭരണപരമായ പൂർണ ചുമതല പുതിയ ആർച്ച് ബിഷപ് ആന്‍റണി കരിയിലിനാണെന്ന് സർക്കുലർ

ബിഷപ്പ്

By

Published : Aug 30, 2019, 10:43 PM IST

Updated : Aug 30, 2019, 10:56 PM IST

കൊച്ചി: എറണാകുളം– അങ്കമാലി അതിരൂപത ആർച്ച് ബിഷപ്പായി മണ്ഡ്യ ബിഷപ് മാർ ആന്‍റണി കരിയിൽ നിയമിതനായി. സിറോ മലബാർ സഭാ സിനഡ് സമാപന വേളയിലാണ് പ്രഖ്യാപനം. അതിരൂപതയുടെ ഭരണച്ചുമതല മാർ കരിയിലിനായിരിക്കും. ചേർത്തല സ്വദേശിയായ മാർ കരിയിൽ സിഎംഐ സന്യാസ സമൂഹത്തിൽ നിന്നുള്ള ബിഷപ്പാണ്. കളമശേരി രാജഗിരി കോളജിന്‍റെ പ്രിൻസിപ്പലും രാജഗിരി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഡയറക്‌ടറും ആയിരുന്നു. സിഎംഐ സഭയുടെ പ്രിയോ‍ർ ജനറലായും പ്രവർത്തിച്ചു. വത്തിക്കാൻ നിർദേശപ്രകാരം പുറത്തിറക്കിയ സർക്കുലറിൽ അതിരൂപതയുടെ ഭരണപരമായ പൂർണ ചുമതല പുതിയ ആർച്ച് ബിഷപ് ആന്‍റണി കരിയിലിനാണെന്ന് വ്യക്തമാക്കുന്നു.

മാർ ആന്‍റണി കരിയിൽ പുതിയ അങ്കമാലി അതിരൂപത ആർച്ച് ബിഷപ്

വിവാദ ഭൂമി ഇടപാടിനെ തുടർന്ന് അതിരൂപതയിലെ ഒരു വിഭാഗം വിശ്വാസികളും വൈദികരും കഴിഞ്ഞ രണ്ട് വർഷത്തോളമായി കർദിനാൾ ജോർജ്ജ് ആലഞ്ചേരിയെ ഭരണപരമായ ചുമതലകളിൽ നിന്ന് ഒഴിവാക്കാൻ ആവശ്യപ്പെട്ട് വരികയായിരുന്നു. എറണാകുളം–അങ്കമാലി അതിരൂപതാ സ്വദേശികളും മറ്റു രൂപതകളിൽ സേവനം ചെയ്യുന്നവരുമായ ബിഷപ്പുമാരെ പരിഗണിച്ചതിൽ നിന്നാണ് മാർ ആന്‍റണി കരിയിലിനെ ആർച്ച് ബിഷപ്പായി തിരഞ്ഞെടുത്തത്.

സ്വതന്ത്ര ചുമതലയുള്ള ബിഷപ്പിന്‍റെ നിയന്ത്രണത്തിലാവും അതിരൂപതയുടെ ഭരണമെങ്കിലും നയപരവും അജപാലനപരവുമായ ദൗത്യങ്ങളുടെ മേൽനോട്ടം ആർച്ച് ബിഷപ് കൂടിയായ സഭാ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കാവും എന്നും സിറോ മലബാർ സഭ വ്യക്തമാക്കുന്നു. കർദിനാൾ ആലഞ്ചേരിയ മാറ്റിയ സിനഡ് തീരുമാനത്തെ അൽമായ മുന്നേറ്റം സ്വാഗതം ചെയ്തു.

Last Updated : Aug 30, 2019, 10:56 PM IST

For All Latest Updates

ABOUT THE AUTHOR

...view details