കൊച്ചി: ബ്യൂട്ടി പാർലർ വെടിവയ്പ് കേസിൽ ക്വട്ടേഷൻ നൽകിയത് രവി പൂജാരിയുമായി ബന്ധമുള്ള കാസർകോട് സംഘമാണെന്ന് പിടിയിലായ എറണാകുളം സ്വദേശികൾ ക്രൈംബ്രാഞ്ചിന് മൊഴി നൽകി. എറണാകുളം സ്വദേശികളായ വിപിൻ, ബിലാൽ എന്നിവരെ ഇന്നലെയാണ് ക്രൈം ബ്രാഞ്ച് പിടികൂടിയത്. ഇവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.
ബ്യൂട്ടി പാർലർ വെടിവയ്പ്; ക്വട്ടേഷൻ നൽകിയത് രവി പൂജാരി - ബിലാൽ
കൊച്ചി ബ്യൂട്ടിപാർലറിൽ വെടിവയ്പ് നടത്താൻ ക്വട്ടേഷൻ നൽകിയത് രവി പൂജാരിയുടെ കാസർകോട് സംഘമാണെന്ന് ക്രൈം ബ്രാഞ്ച്.
ഫയൽ ചിത്രം
കൊച്ചിയിലുള്ള നടി ലീന മരിയ പോളിന്‍റെ ബ്യൂട്ടി പാർലറിൽ വെടിയുതിർത്ത് പരിഭ്രാന്തി സൃഷ്ടിക്കുന്നതിനായി മുപ്പതിനായിരം രൂപ പ്രതികൾക്ക് ലഭിച്ചതായും ക്രൈംബ്രാഞ്ച് അന്വേഷണ സംഘം വ്യക്തമാക്കി.
പിടിയിലായവരിൽ നിന്ന് വെടിയുതിർക്കാൻ ഉപയോഗിച്ച് തോക്ക് കണ്ടെത്തിയിട്ടുണ്ട്. കേസിൽ കൂടുതൽ അറസ്റ്റ് ഉടനുണ്ടായേക്കും. കേസിൽ കൂടുതൽ അറസ്റ്റുകളും ഉടനുണ്ടാകും. പിടികൂടിയ വിപിൻ, ബിലാൽ എന്നിവരെ ബ്യൂട്ടി പാർലറിലെത്തിച്ച് ഇന്ന് തെളിവെടുപ്പ് നടത്തും.