എറണാകുളം:കൊച്ചിയിൽ മോഡലുകൾ ഉൾപ്പടെ മൂന്ന് പേർ വാഹന അപകടത്തിൻ മരിച്ച സംഭവത്തിൽ(kerala models death case) ദുരൂഹതയുണ്ടെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ(kochi city police commissioner) സി.എച്ച് നാഗരാജു(C H Nagaraju). ഹോട്ടലിലെ ദൃശ്യങ്ങളടങ്ങിയ ഡി.വി.ആർ(search for hard disk) കണ്ടെത്താൻ കോസ്റ്റ് ഗാർഡ്(Coast guard) സഹായത്തോടെ ഇന്ന് വീണ്ടും കായലിൽ പരിശോധന നടത്തുമെന്നും കമ്മിഷണർ അറിയിച്ചു.
കോസ്റ്റ് ഗാർഡ് പ്രത്യേക ഉപകരണങ്ങൾ ഉപയോഗിച്ച് നടത്തുന്ന പരിശോധനയിൽ ഡി.വി.ആർ ലഭിച്ചാൽ കൂടുതൽ തെളിവുകൾ ലഭിക്കും. ഡി.വി.ആർ കണ്ടെത്താൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. മദ്യപിച്ച് വാഹനമോടിച്ചതിനെ തുടർന്നുള്ള അപകടം മാത്രമായിരുന്നോ സംഭവിച്ചത് എന്നാണ് പരിശോധിക്കുന്നത്.