കേരളം

kerala

ETV Bharat / city

Models death case: സൈജു തങ്കച്ചൻ ലഹരിക്കടിമ, അപകടകാരണം കാർ ചേസിങ്ങെന്ന് കമ്മിഷണർ - പൊലീസ് കമ്മീഷണർ സി.എച്ച് നാഗരാജു

സൈജു തങ്കച്ചൻ മറ്റു പല പെണ്‍കുട്ടികളെയും ചൂഷണത്തിനിരയാക്കിയിട്ടുണ്ടെന്നും ഇയാൾക്കെതിരെ പരാതി നൽകിയാൽ കേസ് എടുക്കുമെന്നും കമ്മിഷണർ അറിയിച്ചു.

MODELS DEATH CASE  POLICE AGAINST SAIJU THANKACHAN  SAIJU THANKACHAN DRUG DEALINGS  Case against Shaiju  സൈജു തങ്കച്ചൻ ലഹരിക്കടിമ  മോഡലുകളുടെ മരണം സൈജു  മോഡലുകളുടെ അപകടകാരണം ചേസിങ്  പൊലീസ് കമ്മീഷണർ സി.എച്ച് നാഗരാജു  SAIJU THANKACHAN ARREST
models death case: സൈജു തങ്കച്ചൻ ലഹരിക്കടിമ, അപകടകാരണം കാർ ചേസിങ്ങെന്ന് കമ്മീഷണർ

By

Published : Nov 30, 2021, 12:23 PM IST

എറണാകുളം: കൊച്ചിയിൽ മുൻ മിസ് കേരളയടക്കം മൂന്ന് പേർ വാഹനാപകടത്തിൽ മരിച്ച സംഭവത്തിലേക്ക് നയിച്ചത് സൈജു തങ്കച്ചൻ കാറിനെ പിന്തുടർന്നതിനാലാണെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച് നാഗരാജു. മറ്റു പല പെണ്‍കുട്ടികളെയും ഇയാൾ ചൂഷണത്തിനിരയാക്കിയതായാണ് അറിവ്. സൈജുവിന്‍റെ ഉപദ്രവത്തിന് ഇരയായ മറ്റുള്ളവർ പരാതി നൽകിയാൽ കേസ് എടുക്കുമെന്നും കമ്മിഷണർ പറഞ്ഞു.

സൈജു ലഹരിക്കടിമയായിരുന്നു. നിയമ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന വ്യക്‌തിയാണ്. ഇയാളുടെ ജീവിതരീതിയും അത്തരത്തിലുള്ളതായിരുന്നു. പെണ്‍കുട്ടികളെ ചൂഷണത്തിനിരയാക്കിയ സംഭവങ്ങളിൽ സ്വമേധയ കേസ് എടുക്കുന്നതും പരിഗണനയിലെന്ന് കമ്മിഷണർ അറിയിച്ചു.

അപകടത്തിൽ പെട്ട കാറിനെ അമിത വേഗതയിൽ സൈജു പിന്തുടർന്നതായി പൊലീസ് ആദ്യ ഘട്ടത്തിൽ തന്നെ കണ്ടെത്തിയിരുന്നു. ഇതോടെയാണ് മോഡലുകളുടെ മരണം സ്വാഭാവിക അപകടമല്ലെന്ന നിഗമനത്തിലെത്തിയത്. ഹോട്ടലുടമയുടെയും സൈജുവിന്‍റെയും വാഹനപകടവുമായുള്ള ബന്ധം കേസിന്‍റെ ദുരൂഹത വർധിപ്പിച്ചു.

ALSO READ:models death case: മോഡലുകളുടെ മരണം; സൈജു തങ്കച്ചനെതിരെ കൂടുതൽ തെളിവുകൾ, ലഹരി ഇടപാടുകൾ അന്വേഷിക്കും

സൈജുവിനെ വിശദമായി ചോദ്യം ചെയ്‌തതിൽ നിന്ന് കേസുമായി ബന്ധപ്പെട്ട പ്രധാന വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. മൂന്ന് ദിവസത്തെ കസ്റ്റഡി പൂർത്തിയാക്കി സൈജുവിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. മനപൂർവ്വമല്ലാത്ത നരഹത്യ ഉൾപ്പടെയുള്ള വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്.

ABOUT THE AUTHOR

...view details