കേരളം

kerala

ETV Bharat / city

തോറ്റതിന് കാരണം ശബരിമല: പിണറായി സൗമ്യമായി പെരുമാറണമെന്നും എംഎം ലോറൻസ് - തോൽവി

തൊണ്ണൂറാം ജന്മദിനത്തോടനുബന്ധിച്ച് ഇ.ടി.വി ഭാരതിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ലോറൻസ് മനസ്സുതുറന്ന് സുദീർഘമായി സംസാരിച്ചത്.

ഫയൽ ചിത്രം

By

Published : Jun 15, 2019, 1:23 PM IST

കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്‍റെ കനത്ത തോല്‍വിക്ക് കാരണം ശബരിമല വിഷയം ആണെന്ന് മുതിർന്ന സിപിഎം നേതാവ് എംഎം ലോറൻസ്. പരാജയ കാരണം ശബരിമലയല്ലെന്ന സിപിഎം സംസ്ഥാന സമിതിയുടെ കണ്ടെത്തലിന് വിരുദ്ധമായാണ് ലോറൻസ് നിലപാട് വ്യക്തമാക്കിയത്. മുഖ്യമന്ത്രിയുടെ ശൈലിയില്‍ മാറ്റം വേണമെന്ന് തോന്നിയിട്ടുണ്ട്. മാധ്യമപ്രവർത്തകരോട് പിണറായി സൗമ്യമായി പെരുമാറണമെന്നും ലോറൻസ് പറയുന്നു.

തൊണ്ണൂറാം ജന്മദിനത്തോടനുബന്ധിച്ച് ഇ.ടി.വി ഭാരതിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ലോറൻസ് മനസ്സുതുറന്ന് സുദീർഘമായി സംസാരിച്ചത്.

മുഖ്യമന്ത്രിയുടെ ശൈലിയില്‍ മാറ്റം വേണമെന്ന് തോന്നിയിട്ടുണ്ടെന്ന് എംഎം ലോറൻസ്
തന്‍റെ രാഷ്ട്രീയ ഭാവി നശിപ്പിച്ചത് വി.എസ് അച്യുതാനന്ദൻ എന്ന വ്യക്തി മാത്രമാണെന്ന് വ്യക്തമാക്കിയ ലോറൻസ് സിപിഎമ്മില്‍ വിഎസ് അച്യുതാനന്ദൻ വ്യക്തി പ്രഭാവം സൃഷ്ടിച്ചു എന്നും ആരോപിക്കുന്നു. സിപിഎം കോഴിക്കോട് സമ്മേളനത്തിൽ കേന്ദ്ര നേതൃത്വത്തിന്‍റെ ആശീർവാദത്തോടെ വിഎസിനെ സെക്രട്ടറി സ്ഥാനത്തുനിന്നും മാറ്റി, ഇകെ നായനാരെ സെക്രട്ടറിയാക്കിയതാണ് വി.എസിന്‍റെ എതിർപ്പിന് കാരണം എന്ന് വിശദീകരിക്കുന്നു. ഇകെ നായനാരും അധികാരമോഹിയായിരുന്നുവെന്നാണ് എംഎം ലോറൻസിന്‍റെ അഭിപ്രായം.

വിഎസ് പുന്നപ്ര- വയലാർ സമരസേനാനിയല്ല. പുന്നപ്ര സമരത്തിൽ നിന്നും പിന്തിരിഞ്ഞോടിയ ഭീരുവാണ് വിഎസ് എന്നും ലോറൻസ് തെളിവ് സഹിതം വിശദീകരിക്കുന്നു. ഏകാധിപതിയെ പോലെയായിരുന്നു വിഎസിന്‍റെ പല ചെയ്തികളും. ഇപ്പോൾ ഭരണപരിഷ്കാര കമ്മിറ്റി ചെയർമാൻ പദവി നല്‍കി അടക്കി നിർത്തിയിരിക്കുകയാണ് എന്നും ലോറൻസ് ഇടിവി ഭാരതിനോട് പറഞ്ഞു.

ABOUT THE AUTHOR

...view details