ലളിതം സുന്ദരം; സാനു മാഷിന് ഇന്ന് പിറന്നാൾ
നിരൂപകന്‍, വാഗ്മി, അദ്ധ്യാപകന്‍, എഴുത്തുകാരന്‍, സാംസ്ക്കാരിക നായകൻ തുടങ്ങിയ വിശേഷണങ്ങൾക്കെല്ലാം അർഹനായ എം.കെ.സാനു മലയാള സാഹിത്യ, സാംസ്കാരിക ലോകത്ത് പകരം വയ്‌ക്കാനില്ലാത്ത പ്രതിഭയാണ്. കൊച്ചിയിലെ വീട്ടില്‍ നടന്ന പിറന്നാൾ ആഘോഷത്തില്‍ നിരവധി പ്രമുഖർ പങ്കെടുത്തു.
കൊച്ചി: മലയാള സാഹിത്യ തറവാട്ടിലെ കാരണവർ എം.കെ.സാനുമാഷിന് ഇന്ന് തൊണ്ണൂറ്റിമൂന്നാം ജന്മദിനം. കൊച്ചിയിലെ സന്ധ്യയെന്ന വീട്ടിൽ സമൂഹത്തിന്‍റെ വിവിധ തുറകളിലുള്ളവർ ആശംസകൾ നേരാനെത്തി. നാട്ടുകാർക്കും കുടുംബാംഗങ്ങൾക്കുമൊപ്പം കേക്ക് മുറിച്ചും പായസം കുടിച്ചും ലളിതമായ രീതിയിലായിരുന്നു ജന്മദിനാഘോഷം. ഇത്രയും നാൾ ജീവിച്ചിരിക്കാൻ കഴിയുമെന്ന് കരുതിയില്ല. തന്‍റെ വിചാരത്തിന് അപ്പുറത്തേക്ക് ആയുസ്സ് അനുഗ്രഹം തന്നുവെന്ന് സാനുമാഷ് പറഞ്ഞു. താൻ സ്വീകരിച്ചത് തിരിച്ച് തരാൻ കഴിയുന്നതിന് അപ്പുറമുള്ള സ്നേഹമാണെന്ന ടാഗോറിന്‍റെ വരികൾ ഉദ്ധരിച്ച് അദ്ദഹം എല്ലാവർക്കും നന്ദി പറഞ്ഞു.