എറണാകുളം: ഫാഷൻ ഗോൾഡ് ജ്വല്ലറി തട്ടിപ്പ് കേസിൽ എം.സി ഖമറുദ്ദീൻ എംഎൽഎക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. മൂന്ന് കേസുകളികളിലാണ് ഉപാധികളോടെ ജാമ്യം നൽകിയത്. മറ്റു കേസുകൾ ഉള്ളതിനാൽ ജയിൽ മോചിതാനാകില്ല. ഒരു ലക്ഷം രൂപയുടെ ബോണ്ടും കേസ് റജിസ്റ്റർ ചെയ്ത സ്‌റ്റേഷൻ പരിധിയിൽ മൂന്ന് മാസത്തേക്ക് പ്രവേശിക്കരുത്. സാക്ഷികളെ സ്വാധീനിക്കരുത് എന്നീ ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. കേസുകളുമായി ബന്ധപ്പെട്ട രേഖകൾ പിടിച്ചെടുത്തതിനാലും, ആരോഗ്യ കാരണങ്ങൾ പരിഗണിച്ചുമാണ് ഹൈക്കോടതി ജാമ്യം നൽകിയത്.
ഫാഷൻ ഗോൾഡ് തട്ടിപ്പ്: എം.സി.ഖമറുദ്ദീൻ എം.എൽ.എക്ക് ജാമ്യം - ഫാഷൻ ഗോൾഡ് തട്ടിപ്പ് വാർത്തകൾ
മൂന്ന് കേസുകളിലാണ് ജാമ്യം അനുവദിച്ചത്.
56 ദിവസമായി ഖമറുദ്ദീൻ ജയിലിൽ കഴിയുകയാണ്. നിയമസഭാ സമ്മേളനത്തിത്തിൽ പങ്കെടുക്കാൻ അനുവദിക്കണം. തിരുവനന്തപുരം എംഎൽഎ ഹോസ്‌റ്റലിൽ താമസിക്കാൻ തയ്യാറാണെന്നും എം.സി.ഖമറുദ്ദീൻ കോടതിയെ അറിയിച്ചു. അതേസമയം ജാമ്യം നൽകുന്നതിനെ സർക്കാർ എതിർത്തു. 85 കേസുകൾ നിലവിൽ ഉണ്ട് .
ഒന്നാം പ്രതിയെ അറസ്റ്റ് ചെയ്യാൻ സാധിച്ചിട്ടില്ല. എം.സി.ഖമറുദ്ദീൻ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ട്. സാഹചര്യങ്ങളിൽ മാറ്റമില്ലെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ഇരു പക്ഷത്തിന്‍റെയും വാദങ്ങൾ കേട്ട ശേഷമാണ് എം.സി.ഖമറുദ്ദീന് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്.