കേരളം

kerala

ETV Bharat / city

മട്ടാഞ്ചേരി സർക്കിൾ ഇൻസ്പെക്ടറായി ചുമതലയേറ്റ് വി എസ് നവാസ് - കൊച്ചി

തിരോധാനത്തിന് ശേഷം ചുമതലയേൽക്കുന്ന കാര്യത്തിൽ ഉണ്ടായിരുന്ന അനിശ്ചതത്വത്തിന് ഇതോടെ വിരാമമായി.

വി എസ് നവാസ്

By

Published : Jun 17, 2019, 9:25 PM IST

കൊച്ചി: വി എസ് നവാസ് മട്ടാഞ്ചേരി സർക്കിൾ ഇൻസ്പെക്ടറായി ചുമതലയേറ്റു. എറണാകുളം സെൻട്രൽ സിഐ ആയിരുന്നു വി എസ് നവാസ്. സെൻട്രൽ സ്റ്റേഷനിൽ നിന്നും മട്ടാഞ്ചേരി സ്റ്റേഷനിലേക്കുള്ള ട്രാൻസ്‌ഫര്‍ ഓർഡർ ഇറങ്ങിയതിന് പിന്നാലെയായിരുന്നു നവാസിന്‍റെ തിരോധാനം. രണ്ട് ദിവസത്തിന് ശേഷം തമിഴ്‌നാട്ടില്‍ നിന്നും കണ്ടെത്തിയ നവാസിനെ എറണാകുളത്ത് തിരികെ എത്തിച്ചിരുന്നു. ഇതേ തുടർന്ന് നവാസ് മട്ടാഞ്ചേരിയിൽ ചുമതലയേൽക്കുന്ന കാര്യത്തിൽ അനിശ്ചിതത്വം നിലനിന്നിരുന്നു. മേലുദ്യോഗസ്ഥരുടെ നിർദ്ദേശം ലഭിച്ചാൽ ചുമതലയേൽക്കുമെന്ന് നവാസും അറിയിച്ചിരുന്നു. രാവിലെ കൊച്ചി സിറ്റി പൊലീസ് കമ്മീഷണറുമായി കൂടിക്കാഴ്ച നടത്തിയ നവാസ് ഉച്ചയ്ക്ക് ശേഷമാണ് മട്ടാഞ്ചേരി സ്റ്റേഷനിലെത്തി ചുമതലയേറ്റെടുത്തത്. അതേ സമയം നവാസിന്‍റെ ഒളിച്ചോട്ടവുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ സുരേഷ് കുമാര്‍ മട്ടാഞ്ചേരി എസിപിയായി ചുമതലയേറ്റിട്ടുണ്ട്.

ABOUT THE AUTHOR

...view details