കേരളം

kerala

ETV Bharat / city

സ്വകാര്യ വിദ്യാഭ്യാസ മേഖലയിലും പ്രസവാവധി ആനുകൂല്യം; ആദ്യ സംസ്ഥാനമായി കേരളം - Maternity Leave Benefit

ആറുമാസം ശമ്പളോത്തോടെയുള്ള പ്രസവാവധി, കൂടാതെ ആയിരം രൂപ ചികിത്സാ ചെലവായി തൊഴിലുടമ നല്‍കണം. കേരള സര്‍ക്കാരിന്‍റെ തീരുമാനത്തിന് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കി

പ്രസവ അവധി ആനുകൂല്യം ഇനി മുതല്‍ അണ്‍ എയ്ഡഡ് വിദ്യാഭ്യാസ മേഖലയിലെ ജീവനക്കാര്‍ക്കും

By

Published : Oct 16, 2019, 2:36 PM IST

കൊച്ചി:സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ഇനി പ്രസവാവധി ആനുകൂല്യം ലഭിക്കും. സംസ്ഥാനത്തെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെ മെറ്റേണിറ്റി ബെനിഫിറ്റ് നിയമത്തിന്‍റെ പരിധിയില്‍ ഉള്‍പ്പെടുത്താനുള്ള കേരള സര്‍ക്കാരിന്‍റെ തീരുമാനത്തിന് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കി. ഇക്കഴിഞ്ഞ ഓഗസ്റ്റ് 29ന് ചേര്‍ന്ന സംസ്ഥാന മന്ത്രിസഭായോഗമാണ് ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിക്കുന്നതിന് കേന്ദ്ര സര്‍ക്കാരിന്‍റെ അംഗീകാരം തേടാന്‍ തീരുമാനിച്ചത്.

രാജ്യത്ത് ആദ്യമായാണ് മെറ്റേണിറ്റി ബെനഫിറ്റ് നിയമത്തിന്‍റെ പരിധിയില്‍ അണ്‍എയ്ഡഡ് സ്‌കൂള്‍ അധ്യാപകരെ കൂടി ഒരു സര്‍ക്കാര്‍ ഉള്‍പ്പെടുത്തുന്നത്. നിലവില്‍ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രസവാവധി ആനൂകൂല്യത്തിന്‍റെ പരിധിയില്‍ ഇല്ല. സംസ്ഥാനത്ത് ആയിരക്കണക്കിന് ആളുകള്‍ ജോലി ചെയ്യുന്ന സ്വകാര്യ വിദ്യാഭ്യാസ മേഖലയിലെ സ്ത്രീ ജീവനക്കാരെ മെറ്റേണിറ്റി ബെനിഫിറ്റ് ആക്ടിന്‍റെ പരിധിയില്‍ കൊണ്ടുവരണമെന്ന ആവശ്യം പരിഗണിച്ചാണ് മന്ത്രിസഭാ യോഗം തീരുമാനമെടുത്തതും കേന്ദ്ര സര്‍ക്കാരിന്‍റെ അംഗീകാരത്തിനയച്ചത്. മെറ്റേണിറ്റി ബെനിഫിറ്റ് നിയമത്തിന്‍റെ പരിരക്ഷ ലഭിക്കുന്ന ജീവനക്കാര്‍ക്ക് ആറുമാസം ശമ്പളത്തോടെയുള്ള അവധിയാണ് അനുവദിക്കുന്നത്. കൂടാതെ ചികിത്സാ ആവശ്യങ്ങള്‍ക്കായി തൊഴിലുടമ 1000 രൂപ അനുവദിക്കുകയും ചെയ്യും.

ABOUT THE AUTHOR

...view details