കേരളം

kerala

ETV Bharat / city

വിവാഹത്തട്ടിപ്പുകാരൻ പിടിയില്‍ - marriage fraud case

വളക്കാട് സ്വദേശി അബ്‌ദുൽ റഹിമാൻ (25) ആണ് പെരുമ്പാവൂര്‍ പൊലീസിന്‍റെ പിടിയിലായത്.

വിവാഹത്തട്ടിപ്പുകാരൻ പിടിയില്‍  വിവാഹത്തട്ടിപ്പ്  വിവാഹത്തട്ടിപ്പ് കേസ്  marriage fraud case  marriage fraud arrested
പെരുമ്പാവൂരിൽ വിവാഹത്തട്ടിപ്പുകാരൻ പിടിയില്‍

By

Published : Jan 17, 2020, 8:14 AM IST

Updated : Jan 17, 2020, 8:32 AM IST

എറണാകുളം: വിവാഹത്തട്ടിപ്പിലൂടെ പണവും സ്വർണവും കവർന്ന് കടന്ന് കളയുന്ന യുവാവ് പൊലീസ് പിടിയിലായി. നാല് കേസുകളില്‍ പ്രതിയായ വളക്കാട് സ്വദേശി അബ്‌ദുൽ റഹിമാൻ (25) ആണ് പെരുമ്പാവൂര്‍ പൊലീസിന്‍റെ പിടിയിലായത്. മാട്രിമോണിയൽ സൈറ്റ് വഴി പുനർവിവാഹ തല്‍പരരായ നിർധന യുവതികളെ കണ്ടെത്തി വിശ്വാസം പിടിച്ചുപറ്റി വിവാഹ നിശ്ചയം ഉറപ്പിക്കും. തുടർന്ന് വീട്ടുകാർ എതിരാണെന്ന് വരുത്തി തീർത്ത് രജിസ്റ്റർ വിവാഹം കഴിച്ച് പെൺകുട്ടികളില്‍ നിന്ന് സ്വർണവും പണവും കവര്‍ന്ന് കടന്നുകളയുകയാണ് ഇയാളുടെ രീതി. ഇത്തരം ഒരു തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രതി രണ്ട് മാസമായി തിരൂരങ്ങാടിയിൽ വാടക വീട്ടിൽ കഴിയുകയായിരുന്നു. പെരുമ്പാവൂർ സി.ഐ ഫൈസലിന്‍റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

Last Updated : Jan 17, 2020, 8:32 AM IST

ABOUT THE AUTHOR

...view details