കേരളം

kerala

By

Published : Sep 28, 2019, 9:56 AM IST

ETV Bharat / city

മരട് നഗരസഭ സെക്രട്ടറിക്കെതിരെ പരാതിയുമായി ഭരണസമിതി

ഫ്ളാറ്റ് പൊളിക്കല്‍ നടപടികള്‍ സ്നേഹില്‍ കുമാര്‍ ഭരണസമിതി അറിയിക്കുന്നില്ലെന്നും ദൈനംദിന കാര്യങ്ങൾ ചെയ്യുന്നില്ലെന്നും ഭരണ സ്തംഭനമാണെന്നും കാണിച്ചാണ് സര്‍ക്കാരിന് ഭരണസമിതി കത്തയച്ചത്

മരട് നഗരസഭ സെക്രട്ടറിക്കെതിരെ പരാതിയുമായി ഭരണസമിതി

കൊച്ചി:മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കുന്നതിനുള്ള ഊര്‍ജിതമായ നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതിനിടെ ഫ്ളാറ്റ് പൊളിക്കുന്നതിന് മാത്രമായി നിയോഗിച്ച നഗരസഭ സെക്രട്ടറി സബ്കലക്ടര്‍ സ്നേഹില്‍ കുമാറിനെതിരെ പരാതിയുമായി ഭരണസമിതി രംഗത്ത്. ഫ്ളാറ്റ് പൊളിക്കല്‍ നടപടികള്‍ സ്നേഹില്‍ കുമാര്‍ ഭരണസമിതി അറിയിക്കുന്നില്ലെന്നും ദൈനംദിന കാര്യങ്ങൾ ചെയ്യുന്നില്ലെന്നും ഭരണ സ്തംഭനമാണെന്നും കാണിച്ചാണ് സര്‍ക്കാരിന് കത്തയച്ചത്. തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിന് നഗരസഭ കൗണ്‍സില്‍ ഇന്ന് യോഗം ചേരും.

മരടിലെ ഫ്ലാറ്റ് പൊളിക്കൽ വിഷയത്തിൽ സുപ്രീംകോടതി നിലപാട് കടുപ്പിച്ചതോടെയാണ് ഫ്ലാറ്റ് പൊളിപ്പിക്കലിന് മാത്രമായി സർക്കാർ പ്രത്യേക ഉത്തരവിലൂടെ ഐഎഎസ് ഉദ്യോഗസ്ഥനെ നിയമിച്ചത്. നിലവിലുള്ള സെക്രട്ടറിയെ മാറ്റിയായിരുന്നു നിയമനം. അതേ സമയം ഫ്ലാറ്റ് പൊളിക്കൽ നടപടികളുടെ അധിക ചുമതല മാത്രമാണ് തനിക്ക് നൽകിയതെന്നാണ് സ്നേഹിൽകുമാറിന്‍റെ നിലപാട്.

ABOUT THE AUTHOR

...view details