കേരളം

kerala

ETV Bharat / city

മരട് ഫ്ളാറ്റ് വിവാദം; ഉടമകളുടെ നഗരസഭ ധര്‍ണ നാലാം ദിവസത്തിലേക്ക് - തിങ്കളാഴ്ച നടന്ന ധര്‍ണ്ണയിൽ വിവിധ രാഷ്ട്രീയ സാംസ്കാരിക സംഘടനകളും പാർട്ടികളും പങ്കെടുത്തു

തിങ്കളാഴ്ച നടന്ന ധര്‍ണയിൽ വിവിധ രാഷ്ട്രീയ സാംസ്കാരിക സംഘടനകളും പാർട്ടികളും പങ്കെടുത്തു

മരട് ഫ്ളാറ്റ് വിവാദം; ഉടമകളുടെ നഗരസഭ ധര്‍ണ്ണാ സമരം നാലാം ദിവസത്തിലേക്ക്

By

Published : Sep 16, 2019, 11:26 PM IST

കൊച്ചി: ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിച്ച് നീക്കുന്നതിനെതിരെ മരട് ഭവന സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നഗരസഭയുടെ മുന്നിൽ നടത്തുന്ന ധര്‍ണ നാലാം ദിവസത്തിലേക്ക്. ധര്‍ണക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നിരവധി സാംസ്കാരിക സാമുദായിക സംഘടനകളും, രാഷ്ട്രീയ പാർട്ടികളും രംഗത്തെത്തി. ഫ്ലാറ്റുകൾ പൊളിക്കുന്നത് സംബന്ധിച്ച് സുപ്രീം കോടതിയിൽ നിന്നുള്ള ഉത്തരവ് വന്നതിന് പിന്നാലെ മരട് നഗരസഭ നിയമനടപടികളുമായി മുന്നോട്ടുപോകുന്ന സാഹചര്യത്തിലാണ് ഫ്ലാറ്റ് ഉടമകൾക്ക് അനുകൂലമായ നിലപാടുമായി ജനവികാരം ശക്തിപ്പെടുന്നത്.

തിങ്കളാഴ്ച നടന്ന ധര്‍ണ്ണയിൽ ജനാധിപത്യ കേരള കോൺഗ്രസ്, ആം ആദ്മി പാർട്ടി, പ്രവാസി ലീഗൽ സൊസൈറ്റി, ഇടുക്കി അതിജീവന പോരാട്ട വേദി എന്നിങ്ങനെ വിവിധ രാഷ്ട്രീയ സാംസ്കാരിക സംഘടനകളും പാർട്ടികളും പങ്കെടുത്തു. ആളുകളെ വഴിയാധാരമാക്കുന്ന തികച്ചും അശാസ്ത്രീയമായ നിലപാടാണ് നഗര സഭയും സർക്കാരും സ്വീകരിച്ചിട്ടുള്ളതെന്നും നീതി നിഷേധം ഉണ്ടായാൽ കേരളത്തിലെ ജനങ്ങൾ അതിന് സമ്മതിച്ച് കൊടുക്കില്ലെന്ന സന്ദേശമാണ് ധര്‍ണ്ണയ്ക്ക് പിന്തുണ അറിയിക്കുന്നവരിലൂടെ മനസ്സിലാക്കാൻ സാധിക്കുന്നതെന്നും ഇടുക്കിയിൽ നിന്നെത്തിയ അതിജീവന പോരാട്ടം വേദിയുടെ പ്രതിനിധി പറഞ്ഞു.

മരട് ഫ്ളാറ്റ് വിവാദം; ഉടമകളുടെ നഗരസഭ ധര്‍ണ്ണാ സമരം നാലാം ദിവസത്തിലേക്ക്

അതേസമയം ചൊവ്വാഴ്ച മൂന്ന് മണിക്ക് ഉള്ളിൽ താൽക്കാലിക പുനരധിവാസം ആവശ്യമുള്ളവർ അറിയിക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകാനെത്തിയ നഗരസഭാ സെക്രട്ടറിയെ ഉടമകൾ തടഞ്ഞു. ഇനി ഇക്കാര്യത്തിൽ അറിയിപ്പ് ഉണ്ടാകില്ലെന്നും നഗരസഭയുടെ നോട്ടീസിൽ പ്രതിപാദിക്കുന്നു. വിഷയം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച സർവകക്ഷിയോഗം ചൊവ്വാഴ്ച വൈകിട്ട് മൂന്നരയ്ക്ക് തിരുവനന്തപുരത്ത് ചേരും. തീരദേശ ചട്ടംലംഘിച്ച അഞ്ച് കെട്ടിടസമുച്ചയം ഇരുപതിനകം പൊളിക്കണമെന്ന സുപ്രീംകോടതിയുടെ ഉത്തരവും ഫ്ലാറ്റ് ഒഴിയില്ലെന്ന് പ്രഖ്യാപിച്ച് ഉടമകൾ നടത്തുന്ന സമരവും കണക്കിലെടുത്ത് എന്ത് നടപടി സ്വീകരിക്കാൻ കഴിയുമെന്ന് ആലോചിക്കാനാണ് യോഗം.

ABOUT THE AUTHOR

...view details