കൊച്ചി: മരടിലെ രണ്ട് ഫ്ളാറ്റ് നിർമാതാക്കൾ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മൂന്നംഗ സമിതിക്ക് അപേക്ഷ നൽകി. പൊളിക്കുന്ന കെട്ടിടത്തിൽ സ്വന്തം മക്കളുടെ പേരിൽ ഫ്ലാറ്റുകൾ ഉണ്ടെന്നും ഇതിന് നഷ്ടപരിഹാരം നൽകണമെന്നുമാണ് നിര്‍മാതാക്കളുടെ ആവശ്യം. അപേക്ഷ പിന്നീട് പരിഗണിച്ച് അന്തിമ തീരുമാനം എടുക്കാൻ മാറ്റിയതായി ജസ്റ്റിസ് കെ. ബാലകൃഷ്ണൻ നായർ സമിതി അറിയിച്ചു.
മരടില്‍ നഷ്ടപരിഹാരം; ഫ്ളാറ്റ് നിർമാതാക്കളും രംഗത്ത് - maradu flat news
23 പേർക്ക് കൂടി 25 ലക്ഷം രൂപ നഷ്ട പരിഹാരം അനുവദിക്കാൻ ജസ്റ്റിസ് കെ. ബാലകൃഷ്ണൻ നായർ സമിതി സർക്കാരിനോട് ശുപാർശ ചെയ്‌തു.
അതേസമയം 23 പേർക്ക് കൂടി 25 ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിക്കാൻ സമിതി സർക്കാരിനോട് ശുപാർശ ചെയ്‌തു. ഇതോടെ 180 ഫ്ലാറ്റ് ഉടമകൾക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് സമിതി ശുപാർശ ചെയ്‌തിട്ടുണ്ട്. ഫ്ലാറ്റ് ഉടമകൾക്ക് എല്ലാവർക്കും 25 ലക്ഷം രൂപ വീതം നഷ്ടപരിഹാരം അനുവദിക്കണമെന്ന സുപ്രീം കോടതിയുടെ നിർദേശത്തെ തുടർന്നാണ് സമിതിയുടെ തീരുമാനം. രേഖകളിൽ കുറഞ്ഞ തുക കാണിച്ചിട്ടുള്ളവർക്കും 25 ലക്ഷം രൂപ വീതം നൽകണമെന്നും ഈ തുക നിർമാതാക്കൾ കെട്ടിവക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചിരുന്നു.