കേരളം

kerala

ETV Bharat / city

മാറിതാമസിക്കാന്‍ വീട് കിട്ടിയില്ല; മരടില്‍ സാവകാശം ആവശ്യപ്പെട്ട് ഉടമകള്‍ - Marad flat issue

സാവകാശം നല്‍കിയില്ലെന്നും ഫ്ലാറ്റുകളിൽ നിന്നും ഒഴിയാൻ ജില്ലാ ഭരണകൂടം ഭീഷണിപ്പെടുത്തുകയാണെന്നും ഫ്ലാറ്റുടമകൾ പറഞ്ഞു

മാറിതാമസിക്കാന്‍ വീട് കിട്ടിയില്ല; മരടിലെ ഫ്ലാറ്റൊഴിയാന്‍ സാവകാശം ആവശ്യപ്പെട്ട് ഉടമകള്‍

By

Published : Oct 3, 2019, 10:33 AM IST

Updated : Oct 3, 2019, 11:06 AM IST

കൊച്ചി: ജില്ലാ ഭരണകൂടത്തിനെതിരെ മരടിലെ ഫ്ലാറ്റുടമകൾ. ഫ്ലാറ്റുകളിൽ നിന്നും ഒഴിയാൻ സന്നദ്ധരായ തങ്ങളെ ജില്ലാ ഭരണകൂടം ഭീഷണിപ്പെടുത്തുകയാണെന്ന് ഫ്ലാറ്റുടമകൾ ആരോപിച്ചു. കേടതി വിധി നടപ്പാക്കാൻ സഹകരിക്കുന്ന തങ്ങൾക്ക് ഫ്ലാറ്റ് ഒഴിയാൻ സാവാകാശം അനുവദിക്കാൻ സർക്കാറിനും ജില്ലാ ഭരണകൂടത്തിനും ബാധ്യതയുണ്ട്. ഫ്ലാറ്റ് ഒഴിയാൻ രണ്ട് മൂന്ന് ദിവസമെങ്കിലും അനുവദിക്കണമെന്ന് മരട് ഭവന സംരക്ഷണ സമിതി ചെയർമാൻ അഡ്വ: ഷംസുദ്ധീൻ ആവശ്യപ്പെട്ടു.

മാറിതാമസിക്കാന്‍ വീട് കിട്ടിയില്ല; മരടില്‍ സാവകാശം ആവശ്യപ്പെട്ട് ഉടമകള്‍
ശത്രുപക്ഷത്ത് നിർത്താതെ തങ്ങളെ കൂടി വിശ്വാസത്തിലെടുത്ത് വേണം കോടതി വിധി നടപ്പാക്കാൻ. ഇന്ന് വൈകുന്നേരം വൈദ്യുതി ബന്ധം വിഛേദിച്ചാൽ ഫ്ലാറ്റ് ഒഴിയുന്നത് വൈകുന്നതിന് കാരണമാകും. തങ്ങളെ സമരങ്ങളിലേക്ക് തള്ളിവിടാതെ ജില്ലാ ഭരണകൂടം ഉത്തരവാദിത്വത്തോടെ പെരുമാറണം. മാറി താമസിക്കാനുള്ള സൗകര്യം ലഭിക്കാതെ ഫ്ലാറ്റുടമകൾ അലയുകയാണ്. അല്‍പ്പം ദയ തങ്ങളോട് കാണിക്കാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം ഫ്ലാറ്റ് ഒഴിയാനുള്ള സമയപരിധി അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ തങ്ങളുടെ സാധന സാമഗ്രികൾ എത്രയും പെട്ടന്ന് മാറ്റാനുള്ള ശ്രമത്തിലാണ് ഫ്ലാറ്റുടമകൾ. 343 ഫ്ലാറ്റുകളിൽ നിന്ന് ഇതിനകം 113 താമസക്കാർ ഒഴിഞ്ഞു പോയിട്ടുണ്ട്. 94 പേരാണ് പുനരധിവാസത്തിന് അപേക്ഷ നൽകിയത്.ഇന്ന് വൈകുന്നേരം അഞ്ചു മണിക്ക് ഫ്ലാറ്റൊഴിയാനുള്ള സമയപരിധി അവസാനിക്കുന്നത്
Last Updated : Oct 3, 2019, 11:06 AM IST

For All Latest Updates

ABOUT THE AUTHOR

...view details