തിരുവനന്തപുരം :വിവാദമായ മരട് ഹോളി ഫെയ്ത്തിലെ ഫ്ലാറ്റുകള്‍ വില കുറച്ച് രജിസ്‌റ്റര്‍ ചെയ്ത് ഫീസിനത്തിൽ വെട്ടിപ്പ് നടന്നതായി സർക്കാർ നിയമസഭയിൽ. ഫ്ലാറ്റുകളുടെ ആധാരങ്ങളില്‍ വില കുറച്ച് കാണിച്ച് മുദ്രവിലയും രജിസ്ട്രേഷൻ ഫീസും കുറച്ച് രേഖപ്പെടുത്തിയെന്നും മന്ത്രി ജി.സുധാകരൻ നിയമസഭയെ അറിയിച്ചു.
മരടിലെ ഫ്ലാറ്റുകള്‍ രജിസ്‌ട്രേഷന്‍ നടത്തിയതില്‍ വെട്ടിപ്പ് നടന്നെന്ന് സര്‍ക്കാര്‍ - കേരള നിയമസഭ
വിലകുറച്ച് കാണിച്ച് ആധാരമെഴുതി രജിസ്‌ട്രേഷന്‍ ഫീസില്‍ വെട്ടിപ്പ് നടന്നെന്ന് മന്ത്രി ജ. സുധാകരന്‍ നിയമസഭയില്‍ പറഞ്ഞു.
![മരടിലെ ഫ്ലാറ്റുകള്‍ രജിസ്‌ട്രേഷന്‍ നടത്തിയതില്‍ വെട്ടിപ്പ് നടന്നെന്ന് സര്‍ക്കാര്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4918011-thumbnail-3x2-gs.jpg)
മരടിലെ ഫ്ലാറ്റുകള്‍ രജിസ്‌ട്രേഷന്‍ നടത്തിയതില്‍ വെട്ടിപ്പ് നടന്നെന്ന് സര്‍ക്കാര്‍
എൽദോസ് കുന്നപ്പിള്ളി എം.എൽ.എയുടെ ചോദ്യത്തിന് രേഖാ മൂലമാണ് മന്ത്രിയുടെ മറുപടി. ഹോളി ഫെയ്ത്ത് ഫ്ലാറ്റുകളിലെ 72 ആധാരങ്ങളിൽ സ്റ്റാംമ്പ് ആക്‌ട് 45 പ്രകാരം അണ്ടർവാല്യുവേഷൻ നടപടികൾ സ്വീകരിച്ചു. അതിൽ 30 കേസുകളിൽ കുറവ് തുക അടച്ചിട്ടുണ്ടെന്നും മന്ത്രി സഭയെ അറിയിച്ചു.