എറണാകുളം: കളമശ്ശേരിയിൽ മണ്ണിടിച്ചിലിൽ ലോറി ഡ്രൈവർ മരിച്ചു. തിരുവനന്തപുരം ഉദയൻകുളങ്ങര സ്വദേശി തങ്കരാജ് (66) ആണ് മരിച്ചത്. ഞായറാഴ്‌ച രാവിലെ എട്ട് മണിയോടെ ദേശീയപാതയിൽ അപ്പോളോ ടയേഴ്‌സിന് സമീപമാണ് അപകടമുണ്ടായത്. ലോറി നിർത്തി ആളൊഴിഞ്ഞ ഭാഗത്ത് മൂത്രമൊഴിക്കാൻ എത്തിയതായിരുന്നു തങ്കരാജ്. ഈ സമയം സമീപത്തെ മൺതിട്ട ഇടിഞ്ഞ് മണ്ണും വലിയ കല്ലും ദേഹത്തേക്ക് വീഴുകയായിരുന്നു.
കളമശ്ശേരിയിൽ മണ്ണിടിച്ചിലിൽ ലോറി ഡ്രൈവർ മരിച്ചു - മണ്ണിടിച്ചില്‍ തങ്കരാജ് മരണം വാര്‍ത്ത
ദേശീയപാതയിൽ അപ്പോളോ ടയേഴ്‌സിന് സമീപമാണ് അപകടമുണ്ടായത്. മൺതിട്ട ഇടിഞ്ഞ് തങ്കരാജിന്‍റെ ശരീരത്തിലേക്ക് മണ്ണും വലിയ കല്ലും വീഴുകയായിരുന്നു.
കളമശ്ശേരിയിൽ മണ്ണിടിച്ചിലിൽ ലോറി ഡ്രൈവർ മരിച്ചു
സംഭവം ശ്രദ്ധയിൽപ്പെട്ട ഉടന്‍ ഇവിടെയുണ്ടായിരുന്ന മറ്റു ലോറി ഡ്രൈവർമാരും നാട്ടുകാരും എത്തി തങ്കരാജിനെ പുറത്തെടുക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സ്ഥിരമായി ചരക്കുലോറികൾ നിർത്തി ഡ്രൈവർ വിശ്രമിക്കാറുള്ള സ്ഥലത്തിന് സമീപമാണ് അപകടം സംഭവിച്ചത്.
Also read: മധ്യകേരളത്തില്‍ മഴ ശക്തമാകും; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്