എറണാകുളം: വൈസ് മെൻസ് ഇന്‍റര്‍നാഷണൽ മിഡ് വെസ്റ്റ് ഇന്ത്യ റീജയൺന്‍റെ നേതൃത്വത്തിൽ മാമാങ്കം 2020 എന്ന പേരില്‍ ചെസ് ടൂർണമെന്‍റ് സംഘടപ്പിച്ചു. കോതമംഗലം കറുകടം മൗണ്ട് കാർമ്മൽ കോളജ് ഓഡിറ്റോറിയത്തിലാണ് മത്സരങ്ങള്‍ സംഘടിപ്പിച്ചത്. കഴിഞ്ഞ ആറ് വര്‍ഷമായി നടത്തുന്ന പരിപാടിയാണിത്.
മാമാങ്കം 2020; ചെസ് ടൂര്‍ണമെന്‍റുമായി വൈസ് മെൻസ് ഇന്‍റര്‍നാഷണൽ - kothamangalam news
കഴിഞ്ഞ ആറ് വര്‍ഷമായി നടത്തുന്ന പരിപാടിയാണിത്.
റീജിയണൽ ഡയറക്ടർ ഇലക്റ്റ് മാത്യൂസ് എബ്രാഹാം പരിപാടിയുടെ ഉദ്‌ഘാടനം നിർവഹിച്ചു. ഡിസ്ട്രിക് ഗവണർ എൽദോസ് ഐസക്ക് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഏരിയ വെബ് മാസ്റ്റർ സോണി ,ഡിസ്ട്രിക് സെക്രട്ടറി അഡ്വ.രാജേഷ് രാജൻ ,ട്രഷറർ അനി ജോയി , ബുള്ളറ്റിൻ എഡിറ്റർ തോമസ് മോഹൻ ,വെബ് മാസ്റ്റർ സിജോ ജേക്കബ്ബ് ,ടൂർണ്ണമെന്‍റ് കോർഡിനേറ്റർ ബേസിൽ മാത്യു, കെ.പി.മാത്യു ,റജനീഷ് കുമാർ ,എന്നിവർ ആശംസകൾ അറിയിച്ചു.
പ്രായത്തെ അടിസ്ഥാനമാക്കി ഗ്രൂപ്പുകളിലായിട്ടാണ് മത്സരങ്ങൾ നടത്തിയത്. എറണാകുളം ഇടുക്കി ആലപ്പുഴ ജില്ലകളിലെ 230 ക്ലബ്ബുകളിൽ നിന്ന് 180 കളിക്കാർ പങ്കെടുത്തു. അടുത്ത വർഷം മുതൽ പൊതുജനങ്ങൾക്കു കൂടി പങ്കെടുക്കാൻ അവസരം ഉണ്ടാക്കി വിപുലീകരിക്കുമെന്ന് സംഘാടകർ പറഞ്ഞു.